റിസര്‍വേഷന്‍ കോച്ചില്‍ കയറിയ ദമ്പതികള്‍ക്ക് സീറ്റ് റെഡിയാക്കി നല്‍കാമെന്ന് ടിടിഇ. പിന്നാലെ യുവതിക്കുനേരെ ലൈംഗിക അതിക്രമം
റിസര്‍വേഷന്‍ കോച്ചില്‍ കയറിയ ദമ്പതികള്‍ക്ക് സീറ്റ് റെഡിയാക്കി നല്‍കുന്നതിനിടെ യുവതിയ്ക്കുനേരെ ടിടിഇയുടെ ലൈംഗിക അതിക്രമം. നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനില്‍വച്ചാണ ്സംഭവം. റിസർവേഷൻ കോച്ചിൽവച്ച് ലൈംഗികാതിക്രമം കാട്ടിയെന്ന യാത്രക്കാരിയുടെ പരാതിയിൽ ടിടിഇയെ അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കൽ സ്വദേശി ഷിജുവിനെയാണു (47) ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തു നിന്നു നിസാമുദ്ദീനിലേക്കു പോയ ട്രെയിനിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയായിരുന്നു സംഭവം. റിസർവേഷൻ കോച്ചിൽ കയറിയ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സീറ്റിനായി തൃശൂരിനും വള്ളത്തോൾ നഗറിനുമിടയിൽ വച്ചു ടിടിഇയെ സമീപിച്ചു. ഭർത്താവിനു സീറ്റ് നൽകിയ ശേഷം യുവതിക്കു മറ്റൊരിടത്ത് ഒഴിവുണ്ടായിരുന്ന സീറ്റ് നൽകാനായി കൊണ്ടുപോകുന്നതിനിടെ അതിക്രമം നടത്തിയെന്നാണു പരാതി.
യുവതി ഉടൻ ഷൊർണൂർ റെയിൽവേ പൊലീസിനെ ഫോണിൽ വിവരം അറിയിക്കുകയും ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ പൊലീസ് ടിടിഇയെ പിടികൂടുകയുമായിരുന്നു. പൊലീസിന്റെ പരിശോധനയിൽ, ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. പ്രതിയെ സസ്പെൻഡ് ചെയ്തതായി റെയിൽവേ അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
TTE Arrested for Sexually Harassing Woman Passenger on Nizamuddin Express After Assigning Seat to Husband:
A Travelling Ticket Examiner (TTE) was arrested by the Shoranur Railway Police for allegedly sexually assaulting a female passenger aboard the Nizamuddin Express. The incident occurred between Thrissur and Vallathol Nagar when a couple from Kannur approached the ticket checker to arrange seats in a reservation coach. After assigning a seat to the husband, the TTE molested the woman while leading her to another available seat. Medical examination revealed that the accused, identified as Shiju (47) from Kadakkal, Kollam, was under the influence of alcohol during the crime, resulting in his immediate suspension and remand into custody