power-cut-02
  • വൈകിട്ട് ആറ് പതിനഞ്ച് മുതല്‍ രാത്രി 12.45 വരെയുള്ള സമയത്താവും നിയന്ത്രണം. 900 മെഗാവാട്ടിന്‍റെ വൈദ്യുതി കുറവ് പ്രതീക്ഷിക്കുന്നതായി കെ.എസ്.ഇ.ബി

ഇന്ന് രാത്രിയിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് കെ.എസ്.ഇ.ബി. വൈകിട്ട് ആറ് പതിനഞ്ച് മുതല്‍ രാത്രി 12.45 വരെയുള്ള സമയത്താവും നിയന്ത്രണം. 900 മെഗാവാട്ടിന്‍റെ വൈദ്യുതി കുറവ് പ്രതീക്ഷിക്കുന്നതായി കെ.എസ്.ഇ.ബി അറിയിച്ചു. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്‍റെ സാമ്പത്തിക ബാധ്യത ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തി കെ.എസ്.ഇ.ബി സര്‍ക്കാരിന് കത്തെഴുതി.  Also Read: 'ഒക്ടോബറില്‍ പുതിയ വൈദ്യുത നയം, ഇതോടെ പ്രതിസന്ധി തീരും'; ഇരട്ടിവിലയ്ക്ക് വൈദ്യുതി വാങ്ങുന്നുവെന്ന് മുഖ്യമന്ത്രി


രാത്രിയില്‍ യൂണിറ്റിന് പതിമൂന്നിലേറെ രൂപ നല്‍കിയാണ് വൈദ്യുതി വാങ്ങുന്നത്. കോടികളുടെ സാമ്പത്തിക ബാധ്യത ഉപഭോക്താക്കളിലേക്ക് വരാതെ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ ആദ്യമായി ഇന്ന് അന്‍പത് മെഗാവാട്ട് വൈദ്യുതി കൂടുതലായി കിട്ടുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. 

വൈദ്യുതി ലഭ്യതയില്‍ സ്വയംപര്യാപ്തതയുള്ള സംസ്ഥാനങ്ങളിലേക്ക് കെ.എസ്.ഇ.ബി ഡയറക്ടര്‍മാര്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ച് വൈദ്യുതി വാങ്ങാനുള്ള സാധ്യതയും തേടുന്നുണ്ട്. നാളെ ഡയറക്ടര്‍മാര്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനും രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. 

ENGLISH SUMMARY:

The Kerala State Electricity Board (KSEB) has announced that power restrictions will continue across the state tonight. The restrictions will be imposed from 6:15 pm to 12:45 am. KSEB expects a power shortage of around 900 MW during this period. The board has written to the state government highlighting the financial burden of purchasing electricity at high prices.