മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍(74) തൃശൂരില്‍ അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് മുന്‍ അംഗമായിരുന്നു.
സിപിഎം തൃശൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയാണ്. 2006 ജൂലൈയിലാണ് അദ്ദേഹം സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയാകുന്നത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് രണ്ടര മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പൊതുദർശനവും സംസ്കാര ചടങ്ങുകളും സംബന്ധിച്ച വിവരങ്ങൾ പിന്നീട് തീരുമാനിക്കും.
ENGLISH SUMMARY:
Senior CPM leader Baby John has passed away at the age of 74 in Thrissur. He was undergoing treatment for a long-term illness and had previously served as a former state secretariat member and former Thrissur district secretary of the CPM.