sunny-joseph-3
  • വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്നതിനായി ഇന്ന് മുതല്‍ 'പവര്‍കട്ട് അലര്‍ട്ട്' സംവിധാനം നിലവില്‍ വരും

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്നുളള നിയന്ത്രണങ്ങള്‍ തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. തുടര്‍ച്ചയായ പത്താം ദിവസമാണ് കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുന്നത്. വൈകീട്ട് 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് നിലവില്‍ നിയന്ത്രണം ബാധകമാക്കിയിട്ടുള്ളത്.

വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്നതിനായി ഇന്ന് മുതല്‍ 'പവര്‍കട്ട് അലര്‍ട്ട്' സംവിധാനം നിലവില്‍ വരും. വൈകീട്ടോടെ ഈ സംവിധാനം പ്രവര്‍ത്തനസജ്ജമാകുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. പല പ്രദേശങ്ങളിലും ഒന്നിധികം തവണ വൈദ്യുതി മുടങ്ങുന്നതായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഈ നടപടി. Also Read: iPhone Duoയ്ക്ക് വില മൂന്ന് ലക്ഷത്തിനടുത്ത്; ഇന്ത്യയില്‍ എത്ര രൂപ നല്‍കണം? പ്രീ ഓര്‍ഡര്‍ ഒക്ടോബര്‍ 16 മുതല്‍


കഴിഞ്ഞ ദിവസങ്ങളില്‍ ആയിരം മെഗാവാട്ടിനോട് അടുത്ത വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. എങ്കിലും പവര്‍ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയില്‍ ചെറിയ തോതിലുണ്ടായ വര്‍ദ്ധനവ് ആശ്വാസകരമാണെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ, ചില ജില്ലകളില്‍ മഴ ലഭിക്കാനുള്ള സാധ്യതയുമള്ളതിനാല്‍ പവര്‍കട്ട് ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട്. എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെ.എസ്.ഇ.ബി.

ENGLISH SUMMARY:

Electricity restrictions will continue across the state, Electricity Minister Sunny Joseph said. Power-cut alerts will be issued from today. Several areas may experience power cuts more than once, and efforts are underway to resolve the crisis as quickly as possible, the minister said.Electricity restrictions are being imposed for the 10th consecutive day. The restrictions are in place from 6:30 PM to 1 AM. The Electricity Minister said a system to inform consumers in advance about the timing of power cuts will be introduced by this evening.