മരിച്ച മുനീർ, ഭാര്യ ഷിഫ്ന മകൻ എമ്മിൽ ഐബക്ക് | പിടിയിലായ ബെന്‍
തൃശൂർ കുന്നംകുളത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ. കുന്നംകുളം സ്വദേശി ബെന്‍ (31) ആണ് കുന്നം കുളം പൊലീസിന്‍റെ പിടിയിലായത്. കാര്‍ ഓടിക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നു ഇയാള്‍. അപകട സമയത്ത് കാറിൽ നാലു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന മകൻ മൂന്നുവയസ്സുകാരൻ എമ്മിൽ ഐബക്ക് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടാഴ്ചത്തെ അവധിയ്ക്കാണ് മുനീർ നാട്ടിലെത്തിയത്. വിവാഹ ചടങ്ങിൽ പങ്കെടുത്തു തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ റോഡിലേക്ക് തെറിച്ചുവീണു. മുനീറും ഭാര്യയും അപകട സ്ഥലത്ത് തന്നെ മരിച്ചു. മകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ENGLISH SUMMARY:
The driver of the car involved in the tragic road accident in Kunnamkulam, Thrissur, which claimed the lives of three family members, has been arrested by the police. The arrested individual has been identified as 31-year-old Ben, a native of Kunnamkulam, who was driving under the influence of alcohol at the time of the crash. The victims, Muneer, his wife Shifna, and their three-year-old son Emmil Aibak, were returning from a wedding ceremony when an overspeeding car rammed into their motorcycle. While three other passengers in the car were remanded yesterday, the intoxicated driver was taken into custody following a police investigation.