pastor-valson-abraham
  • ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. വൽസൻ എബ്രഹാം അന്തരിച്ചു. 74 വയസ്സായിരുന്നു. നവംബർ 4 ബുധനാഴ്ച വൈകിട്ട് അമേരിക്കയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. വൽസൻ എബ്രഹാം അന്തരിച്ചു. 74 വയസ്സായിരുന്നു. നവംബർ 4 ബുധനാഴ്ച വൈകിട്ട് അമേരിക്കയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

ഇന്ത്യ ഗോസ്പൽ ഔട്ട്‌റീച്ചിന്റെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന അദ്ദേഹം ഇന്ത്യ ബൈബിൾ കോളജ് ആൻഡ് സെമിനാരിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 1984 മുതൽ ഇന്ത്യയിലുടനീളം സഭകൾ സ്ഥാപിക്കുന്നതിനും മിഷനറിമാർക്കും സഭാ നേതാക്കൾക്കും പരിശീലനം നൽകുന്നതിനും അദ്ദേഹം നേതൃത്വം നൽകി. 2006 മുതൽ 2013 വരെ ഐപിസി ജനറൽ സെക്രട്ടറിയായും 2019 മുതൽ ജനറൽ പ്രസിഡന്റായും പ്രവർത്തിച്ചു. 

 

അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമായിരുന്നു. 1982-ൽ ഭാര്യ സാലി എബ്രഹാമിനൊപ്പം തെക്കൻ കാലിഫോർണിയയിൽ പ്രാർഥനാ കൂട്ടായ്മകൾക്ക് തുടക്കം കുറിച്ചാണ് അദ്ദേഹത്തിന്റെ ശുശ്രൂഷാ പ്രവർത്തനങ്ങൾക്ക് പുതിയ അധ്യായം തുറന്നത്.

 

മികച്ച പ്രസംഗകനും സംഘാടകനുമായിരുന്ന പാസ്റ്റർ വൽസൻ എബ്രഹാം തന്റെ സവിശേഷ വ്യക്തിത്വം കൊണ്ടും പ്രഭാഷണശൈലി കൊണ്ടും പെന്തക്കോസ്ത് സമൂഹത്തിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തി. ഹെബ്രോൻ കൺവൻഷനുകളിലൂടെയും ഇംഗ്ലീഷ് പ്രസംഗങ്ങളിലൂടെയും ഒരു തലമുറയെ തന്നെ അദ്ദേഹം ആത്മീയമായി സ്വാധീനിച്ചു.

ENGLISH SUMMARY:

Pastor Dr. Valson Abraham, General President of the India Pentecostal Church of God (IPC), passed away in the United States on November 4 at the age of 74 after a prolonged battle with cancer. He was the founder and president of India Gospel Outreach and president of India Bible College and Seminary. Since 1984, he had played a significant role in establishing churches and expanding Gospel activities across India.