ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുള്ള തമ്മിലടിയിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസിന്‍റെ പരാതിയിൽ എസ്.സി, എസ്.ടി വകുപ്പ് ഉൾപ്പെടെ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം, കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്‍റ് സജാദ് തുടങ്ങി ഏഴു പേർക്കെതിരെ ചിറയിൻകീഴ് പൊലീസ് കേസെടുത്തത്. തനിക്കെതിരായ മോശം പരാമർശം നിരന്തരമുണ്ടായപ്പോഴാണ് ചോദ്യം ചെയ്തതെന്നും രമ്യ ഹരിദാസ് എം.എൽ.എ.
അതേസമയം രമ്യ ഹരിദാസിന്‍റേത് അഭിനയമെന്ന് സജിത്ത് മുട്ടപ്പലം പറഞ്ഞു. രമ്യ കൈയില്‍ പിടിച്ച് തിരിച്ചു. വിടെടാ എന്ന് പറഞ്ഞ് ബഹളം MLA വയ്ക്കുകയായിരുന്നെന്നും സജിത്ത് പറഞ്ഞു. സമൂഹമാധ്യമത്തിലിട്ട പോസ്റ്റാണ് പ്രകോപനമെന്നാണ് സജാദ് പറയുന്നത്. സംഘര്‍ഷമുണ്ടാക്കിയത് പാളയം പ്രദീപാണ്. എം.എല്‍എയുടെ സന്ദര്‍ശകരെ വരെ നിയന്ത്രിക്കുന്നത് പ്രദീപാണെന്നും പ്രദീപ് പലയിടത്തും പണപ്പിരിവ് നടത്തുന്നുവെന്നും സജാദ് ആരോപിച്ചു.
MLAയ്ക്കൊപ്പം ഉണ്ടായിരുന്ന പാളയം പ്രദീപ് മകളെ ഭീഷണിപ്പെടുത്തിയെന്ന് സജാദിന്‍റെ ഭാര്യ എസ്.സിനി മനോരമ ന്യൂസിനോട് പറഞ്ഞു. വാട്‌സ് ആപ്പ് സന്ദേശം വായിക്കാൻ മകളെ നിർബന്ധിച്ചു. കഴിയില്ലെന്ന് അറിയിച്ചതോടെ തന്നെ ഭീഷണിപ്പെടുത്തിയെന്നും സിനി പറഞ്ഞു.
ENGLISH SUMMARY:
The Chirayinkeezhu police have registered cases against both parties following a heated clash between Chirayinkeezhu MLA Remya Haridas and local Congress leaders. Based on Remya Haridas's complaint, non-bailable charges, including provisions under the SC/ST Prevention of Atrocities Act, were filed against seven individuals, including Congress District Panchayat member Sajith Muttappalam and Kunthalloor Mandalam Vice President Sajjad. In response, Sajith Muttappalam rejected the allegations, claiming that the MLA was merely acting and had physically grabbed his hand during the confrontation. Furthermore, Sajjad and his wife, S. Sini, accused the MLA's aide, Palayam Pradeep, of causing the conflict, indulging in extortion, and threatening their daughter.