File Image

  • ഓണം വാരാഘോഷം സമാപനത്തിന് പിന്നാലെ മാനവീയം വീഥിയില്‍ നിന്ന യുവാക്കളോട് പിരിഞ്ഞു പോകാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് നിന്ന് മടങ്ങിപ്പോയ യുവാക്കളിലൊരാള്‍ തിരികെയെത്തി പ്രകോപനമില്ലാതെ പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു

തിരുവനന്തപുരം മാനവീയം വീഥിയില്‍ പൊലീസുകാരനുനേരെ ആക്രമണം. ഹെല്‍മെറ്റ് കൊണ്ട് പൊലീസുകാരന്‍റെ തലയ്ക്കടിച്ച അഖില്‍ എന്ന യുവാവിനെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ ശ്രീജിത്തെന്ന പൊലീസുകാരന്‍ ചികില്‍സയിലാണ്. പരുക്ക് ഗുരുതരമല്ല.

ഓണം വാരാഘോഷം സമാപനത്തിന് പിന്നാലെ മാനവീയം വീഥിയില്‍ നിന്ന യുവാക്കളോട് പിരിഞ്ഞു പോകാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് നിന്ന് മടങ്ങിപ്പോയ യുവാക്കളിലൊരാള്‍ തിരികെയെത്തി പ്രകോപനമില്ലാതെ പൊലീസുകാരനെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ENGLISH SUMMARY:

A young man named Akhil was arrested by the police after attacking an on-duty police officer with a helmet at Manaveeyam Veedhi in Thiruvananthapuram. The incident occurred late at night following the conclusion of the Onam week celebrations when officers directed a crowd gathered in the area to disperse. Although the suspect initially left the venue, he returned shortly after and launched an unprovoked attack on Officer Sreejith, who is currently undergoing treatment for non-serious injuries.