Untitled design - 1

എഴുത്തുകാരൻ സണ്ണി കപിക്കാട് ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന് പരാതി. കപിക്കാടിനെതിരെ നടപടി വേണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. സണ്ണി കപിക്കാട് മാപ്പ് പറയണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും വിഷയത്തിൽ ഇടപെണമെന്നുമാണ് പന്തളം കൊട്ടാരത്തിന്‍റെ ആവശ്യം. 

 

സണ്ണിക്കെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നൽകി.  മതവികാരങ്ങൾ വ്രണപ്പെടുത്തിയെന്നാണ് പരാതി. മലയാളം സർവ്വകലാശാലയ്ക്ക് മുന്നിലെ പ്രതിഷേധത്തിൽ ആയിരുന്നു സണ്ണി കപിക്കാടിന്റെ 

മോശം പരാമർശങ്ങൾ.

ENGLISH SUMMARY:

The Pandalam Palace has strongly demanded strict action against writer Sunny Kapikkad for allegedly insulting Lord Ayyappa. Kapikkad is facing backlash following his controversial remarks during a protest held in front of the Malayalam University. Additionally, the Thiruvabharana Patha Samrakshana Samithi has lodged a formal complaint with the Pathanamthitta District Police Chief, accusing him of outraging religious sentiments. Consequently, the palace urged the state government and the Travancore Devaswom Board to intervene and compel Kapikkad to issue a public apology.