kozhikode

TOPICS COVERED

നിര്‍മാണ കരാര്‍ അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ നവീകരണം നാലില്‍ ഒന്നുപോലും പൂര്‍ത്തിയായില്ല. രണ്ടു വര്‍ഷം മുന്‍പ് തുടങ്ങിയ നവീകരണം വെറും 28 ശതമാനം മാത്രമാണു പൂര്‍ത്തിയായത്.

ഒച്ചിഴച്ചയും പോലെയെന്നു പറഞ്ഞാല്‍ ഒച്ചുപോലും നാണിച്ചുപോകും. മലബാറിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്‍റെ പേരുപറഞ്ഞു പൊളിച്ചിട്ടിട്ട് രണ്ടുവര്‍ഷമായി. ഒന്നാം പ്ലാറ്റ്ഫോം പൂര്‍ണായി പൊളിച്ചു. പകരം രണ്ട്, മൂന്നു പ്ലാറ്റ് ഫോമുകളില്‍ സൗകര്യവും ഒരിക്കിയില്ല. ലോകോത്തര സൗകര്യങ്ങളെത്തുമെന്നതിനാല്‍ എല്ലാം സഹിച്ച യാത്രക്കാര്‍ ഇതുകൂടി അറിയണം. തിങ്കളാഴ്ച കരാര്‍ അവസാനിക്കും.

​445.95 കോടിയുടെ നവീകരണ പദ്ധതിക്ക് വേണ്ടത്ര വേഗതയില്ലെന്ന് നേരത്തെ റെയില്‍വേ കണ്ടെത്തിയുരുന്നു. തുടര്‍ന്ന് കമ്പനിയെ മാറ്റാനും ആലോചിച്ചിരുന്നു. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല. റാങ്ക് പ്രോജക്ടസ് ആന്‍ഡ് എന്‍ജിനിയറിങ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. തിങ്കളാഴ്ച കരാര്‍ അവസാനിക്കുന്നതോടെ റിവ്യൂ മീറ്റിങ് നടത്തി ഭാവികാര്യങ്ങള്‍ റെയില്‍വേ തീരുമാനിക്കും

ENGLISH SUMMARY:

Calicut railway station renovation is significantly behind schedule, with only 28% completion despite the construction contract ending in two days. Passengers have endured disruption for two years with minimal progress, while railway authorities are considering changes to the contractor.