supplyco

ഓണം വിപണിയില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ സപ്ലൈകോ. വിറ്റുവരവ് 422 കോടി കവിഞ്ഞു. കഴിഞ്ഞവര്‍ഷം 385 കോടിയായിരുന്നു 35 ദിവസത്തെ വിറ്റുവരവ്. 

ഉത്രാട ദിനം വരെ 422 കോടിയുടെ വില്‍പനയാണ് സപ്ലൈകോയില്‍ നടന്നത്. 2025 ഓഗസറ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ നാല് വരെ 385.42 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇത്തവണ ഈ മാസം ഒന്നുമുതല്‍ 25 ദിവസംകൊണ്ട് 350.21 കോടിയുടെ വില്‍പന നടന്നു. ചുരുങ്ങിയ ദിവസംകൊണ്ട് അഭിനന്ദനാര്‍ഹമായ നേട്ടമാണ് സപ്‌ളൈകോ കൈവരിച്ചതെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 

ഔട്ട്‌ലെറ്റുകള്‍ വഴി 13 സബ്‌സിഡി സാധനങ്ങള്‍ വില വര്‍ധിപ്പിക്കാതെ  ലഭ്യമാക്കിയതും സ്റ്റോക്ക് ഉറപ്പാക്കിയതും നേട്ടമായെന്ന് സപ്ലൈകോ. സബ്‌സിഡി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 229 രൂപയ്ക്കാണ് വില്‍പന നടത്തിയത്. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍ തുടങ്ങിയവയുടെയും സബ്‍‍സിഡി നിരക്ക് കുറച്ചിരുന്നു. 

ENGLISH SUMMARY:

Supplyco has achieved record Onam sales, exceeding 422 crore. This significant achievement highlights their successful market strategy and ability to provide subsidized goods at affordable prices.