പത്തനംതിട്ടയില്‍ കുട്ടിക്കൂട്ടത്തിന്‍റെ ഓണക്കടുവ ഇറങ്ങി. പന്തളം കുരമ്പാലയിലാണ് പരമ്പരാഗത രീതിയില്‍ കടുവകള്‍ ഇറങ്ങിയത്. ഉത്രാടം നാളായ ഇന്നുകൂടി കടുവകളി വീടുകളില്‍ കയറി ഇറങ്ങും.
ഓണമെത്തിയാല്‍ കുട്ടിക്കൂട്ടത്തിന് കടുവാകളിയുടെ തിരക്കാണ്. ചെണ്ടകള്‍ സംഘടിപ്പിക്കണം വാഴയുടെ ഉണങ്ങിയ കൈകള്‍ മുറിച്ചെടുക്കണം. കടുവയെ കെട്ടിഒരുക്കി തയാറാക്കണം. പകലും രാത്രിയും കടുവകള്‍ വീടുകളില്‍ കയറി ഇറങ്ങും. ഒപ്പം കൊമ്പന്‍ മീശയുള്ള വേട്ടക്കാരനും വീടുകളുടെ മുന്നിലെത്തിയാല്‍ ചെണ്ടമേളം മുറുകും.
കടുവ താളത്തില്‍ ചുവടുവയ്ക്കും. വേട്ടക്കാരനും ചുവടുവച്ച് മേളത്തിന്‍റെ ഒടുവില്‍ ലക്ഷ്യം പിടിച്ച് വെടിവയ്ക്കും. വെടിയേറ്റ കടുവ വീഴുന്നതോടെയാണ് കളി തീരുന്നത്. ഓണാട്ടുകരയോട് ചേര്‍ന്ന ഭാഗങ്ങളിലാണ് ഇത്തരവം കടുവാകളി ഇറങ്ങുന്നത്. അവധിക്കാലത്തെ ഫലപ്രദമായി വിനിയോഗിക്കുകയാണ് കുട്ടിക്കൂട്ടം. മുന്‍പ് തങ്ങളുടെ ചേട്ടന്‍മാര്‍ ചെയ്ത കളിയാണ് തുടരുന്നത്. അധ്വാനം ഏറെയാണ്. ഈ അധ്വാനത്തെ മതിച്ച് സമ്മാനം നല്‍കുന്നവരുണ്ട്. തീരെ കാണാതെ തുച്ഛമായ തുക നല്‍കി അയക്കുന്നവരും ഉണ്ട്. അതൊക്കെ പിന്നത്തെക്കാര്യം നാടിന്‍റെ തനത് ആഘോഷത്തെ അതേപടി കൊണ്ടുനടക്കുന്നതാണ് ഇവരുടെ ഇഷ്ടം