• ഓണക്കാലം ലക്ഷ്യമിട്ട് അഞ്ച് കിലോയോളം എംഡിഎംഎ വരുണ്‍ ദേവ് കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിലൂടെ എക്സൈസിന് ലഭിച്ച വിവരം

കൊച്ചിയില്‍ കഴിഞ്ഞദിവസം 232 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പത്തനംതിട്ട സ്വദേശി വരുണ്‍ദേവ് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന പ്രധാനിയെന്ന് എക്സൈസ്.  ലഹരിക്ക ച്ചവടക്കാര്‍ക്കിടയില്‍ ബോസ് എന്നാണ് ഇയാളുടെ വിളിപ്പേരെന്നും എക്​സൈസ് പറയുന്നു. 

പത്തനംതിട്ട തിരുവല്ല സ്വദേശിയായ വരുണ്‍ദേവും സംഘവും ഡല്‍ഹി രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് വാങ്ങുന്ന എംഡിഎംഎ  റോഡുമാര്‍ഗം കേരളത്തിലേക്ക് എത്തിക്കുകയാണ് ചെയ്തുവന്നിരുന്നത്. കോട്ടയം കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് സംഭരിച്ചിരുന്നത്. പിന്നീടിത് വിശ്വസ്തരായ ഇടനിലക്കാര്‍ വഴി  കൊച്ചിയിലെ ലഹരി വില്‍പ്പനക്കാരിലേക്ക് എത്തിക്കും. വില്‍ക്കുന്ന ആര്‍ക്കും വരുണുമായി നേരിട്ട് ബന്ധമില്ലെന്നും 'ബോസ്' നേരിട്ട് കച്ചവടത്തിന് ഇറങ്ങാറില്ലെന്നും എക്സ്​സൈസ് വെളിപ്പെടുത്തി.

കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിന്ന് 49 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പിടിയിലായ സിദ്ദിഖ് ,ഫിനില എന്നിവരില്‍ നിന്നാണ് കോട്ടയത്ത് നിന്ന് ലഹരിയുമായി  ശനിയാഴ്ച ഒരു സംഘം കൊച്ചിയിലേക്ക് എത്തുന്നതായുള്ള വിവരം എക്സൈസിന് ലഭിച്ചത്. വൈറ്റിലയില്‍ വച്ച് ഇവരെ എക്​സൈസ് വാഹനത്തിനുള്ളില്‍ നിന്ന് 232 ഗ്രാം എംഡിഎംഎയും കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്യുകയും ഫോണടക്കം പരിശോധിച്ചപ്പോഴാണ് ഏറെ നാളായി പൊലീസും എക്സൈസും വലവിരിച്ചിരുന്ന ലഹരിസംഘത്തിന്‍റെ ബോസാണ് വരുണ്‍ദേവ് എന്ന തിരിച്ചറിയുന്നത്. ഓണക്കാലം ലക്ഷ്യമിട്ട് അഞ്ച് കിലോയോളം എംഡിഎംഎ വരുണ്‍ ദേവ് കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിലൂടെ എക്സൈസിന് ലഭിച്ച വിവരം.

നാലു കോടിയലധികം രൂപയുടെ  ലഹരികച്ചവടമാണ് ഒരു തവണ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് എം.ഡി.എംഎ എത്തിക്കുന്നതിലൂടെ നടത്തിയിരുന്നത്. പെണ്‍കുട്ടികളയാണ് കൂടുതലായും ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നത്.   കൊച്ചിയിലെ നിശാപാര്‍ട്ടികള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുകയും പൊലീസിന്‍റെ പിടിയിലാവുകയും ചെയ്ക  കെവിന്‍ ബി.മാത്യു, വടക്കന്‍ പറവൂര്‍ സ്വദേശി സിദ്ദിഖ് എന്നിവരും വരുണ്‍ദേവില്‍ നിന്ന് എംഡിഎംഎ വാങ്ങിയിട്ടുണ്ട്. വരുണ്‍ ദേവിന്‍റെ  സാമ്പത്തിക ഇടപാടുകള്‍  നടത്തുന്ന സുഹൃത്തുകളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളടക്കം മരവിപ്പിക്കാനുള്ള നടപടിയും എക്​സൈസ് ആരംഭിച്ചു.

ENGLISH SUMMARY:

Kerala Excise officials arrested Varun Dev, a key narcotics supplier known as "Boss," along with 232 grams of MDMA in Kochi. Operating from Kottayam, the syndicate smuggled synthetic drugs from the Delhi-Rajasthan border to target the lucrative Onam festival market. Investigators revealed that the network primarily used young women as carriers and middlemen to keep the kingpin isolated from direct street-level deals. Following these arrests, the Excise Department has expanded its probe into the syndicate's financial assets and initiated steps to freeze their bank accounts