supplyco

TOPICS COVERED

മലബാറിലും ഇത്തവണ കാര്യമായ വിലക്കയറ്റമില്ലാത്ത ഓണനാളുകള്‍, സപ്ലൈക്കോയുടെയും സഹകരണ വകുപ്പിന്‍റെയും ചന്തകളില്‍ പലചരക്ക് സാധനങ്ങള്‍ക്ക് സബ്സിഡിയോടെ ലഭിക്കുന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്. 

ഒരു കിലോ കുത്തരിക്കും കുറവയ്ക്കും മട്ടരിക്കും മുപ്പത്തിമൂന്നു രൂപ. പൊതുവിപണിയില്‍ അന്‍പതിനു മുകളിലുള്ള പഞ്ചസായരയ്ക്ക് വെറും 36. രൂപ. 140മുകളിലുള്ള ഉഴുന്നു പരിപ്പിന് 86 രൂപ. സപ്ലൈകോ കണ്‍സ്യൂമര്‍ഫെഡ് ചന്തകളിലേക്ക് ആളുകള്‍ ഒഴുകിയെത്തിയില്ലെങ്കിലേ അത്ഭുതമുള്ളു. ബീച്ചിലെ സപ്ലൈകോ മെഗാ ഫെയറില്‍ ദിവസവും അഞ്ചുലക്ഷം രൂപയുടെ കച്ചവടമാണു നടന്നിരുന്നത്. സഹകരണ ചന്തയിലും തിരക്കേറുകയാണ്. രാവിലെ തന്നെ ആളുകളെത്തുന്നു. ഉത്രാടം വൈകീട്ടുവരെയാണു ചന്തകള്‍ പ്രവര്‍ത്തിക്കുക. സബ്സിഡിയില്ലാത്ത പലചരക്ക് സാധനങ്ങള്‍ക്കും പൊതുവിപണിയിലേതിനേക്കാള്‍ വിലക്കുറവുള്ളതും ഓണത്തിനൊരുങ്ങുന്ന മലയാളിക്കു വലിയ ആശ്വാസമാണ് നല്‍കുന്നത്.

Onam Prices Remain Stable in Malabar:

Onam in Malabar is expected to be free from significant price hikes this year, providing much-needed relief with subsidized groceries from Supplyco and cooperative societies. This availability of affordable essentials at significantly lower rates compared to the open market is a major solace for Malayalis preparing for Onam.