palakkad

മംഗളുരുവിനെ പാലക്കാട് ഡിവിഷനില്‍ നിന്നും വെട്ടിമുറിച്ച റയില്‍വേ തീരുമാനത്തെ രാഷ്ട്രീയമായി നേരിടാന്‍ യു.ഡി.എഫ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള ബി.ജെ.പി നീക്കമാണു തീരുമാനത്തിന്‍റെ പിന്നിലെന്നും കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രി സുരേഷ്ഗോപി നിലപാട് വ്യക്തമാക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.

ഭാവിയില്‍ പാലക്കാട് ഡിവിഷന്‍ തന്നെ ഇല്ലാതാകുന്ന തീരുമാനമാണു റയില്‍വേ ബോര്‍ഡിന്‍റേതെന്ന് എം.പിമാര്‍ തിരിച്ചറിയുന്നുണ്ട്. ഡല്‍ഹിയിലും കേരളത്തിലുമായി സമരവും സമ്മര്‍ദ്ദവും ഒരേസമയം പുറത്തെടുക്കാനാണു തീരുമാനം. 2028ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യത്തില്‍ കേന്ദ്ര റയില്‍വേ സഹമന്ത്രി വി.സോമണ്ണയുടെ നീക്കമാണു പിന്നില്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കേരള ബി.ജെ.പിയും മൗനം വെടിയണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു. മലബാറില്‍ നിന്നുള്ള എം.പിമാരാണു തിരുവോണ നാളില്‍ ഉപവാസമിരിക്കുന്നത്. തുടര്‍ന്നു ഡല്‍ഹി കേന്ദ്രീകരിച്ചു സമ്മദര്‍ദ്ദവും സമരവുമാണ് ആലോചനയില്‍.കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍  ദേശീയതലത്തില്‍ കോണ്‍ഗ്രസ് വിഷയം ഏറ്റെടുക്കുന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

Palakkad Division Railway Split Sparks Political Row:

The UDF is politically opposing the Railway Board's decision to bifurcate the Palakkad Division, seeing it as a BJP move targeting the Karnataka Assembly elections. MPs are demanding a clear stance from Union Minister Suresh Gopi on this issue