പുന്നമടക്കായലില്‍ ആവേശത്തിന്റെ ഓളം തീര്‍ക്കാന്‍ ജലരാജാക്കന്‍മാര്‍
ഇന്ന് നെഹ്റു ട്രോഫി വള്ളംകളി. പുന്നമടക്കായലിൽ ആവേശത്തിന്റെ ഓളം സൃഷ്‌ടിക്കാൻ ജലരാജാക്കന്മാർ തയാറായി. വിവിധ വിഭാഗങ്ങളിലായി ഇക്കുറി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങളാണ്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4. എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.
രാവിലെ 11-ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനൽ മത്സരങ്ങൾ.
Waves of Excitement at Punnamada Lake: Nehru Trophy Boat Race Today:
The Punnamada Lake is set to host the prestigious Nehru Trophy Boat Race, featuring 71 competing vessels across multiple categories. Preliminary heats for smaller boats commence at 11 AM, followed by the formal inauguration and major snake boat heats in the afternoon. The grand finals for all categories will thrill spectators starting at 4 PM. This iconic cultural event promises a day filled with vibrant water sports action and intense competition on the backwaters.