vd-satheesan-onam

TOPICS COVERED

എല്ലാ ബാധ്യതകളും കൊടുത്ത് തീർക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഇത്തവണ ഓണം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഡൽഹി കേരള ഹൗസിലെ ഓണാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തനിക്ക് ഇത്തവണ തൂഫാൻ ഓണമാണെന്ന്  ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു.  

ഉൽസവബത്തയും ക്ഷാമബത്തയും പെൻഷനും കൊടുത്ത് തീർത്ത സന്തോഷത്തിലാണ് ഇത്തവണത്തെ ഓണം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. വലിയ തുകയുടെ ബാധ്യതയുണ്ടാക്കുമെങ്കിലും കൊടുത്തുതീർത്ത സന്തോഷമുണ്ട്. കേരളം മുഴുവൻ ഒരുമിച്ച് ചേരുന്ന ആഘോഷമാണ് ഓണമെന്നും മുഖ്യമന്ത്രി. 

തൂഫാൻ ആഘോഷമായാണ് ഇത്തവണത്തെ ഓണമെന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. മാസങ്ങൾ നീണ്ടുനിൽക്കുന്ന ഡൽഹിയിലെ ഓണാഘോഷത്തെക്കുറിച്ച് ഹാരീസ് ബീരാൻ എംപി വാചാലനായി. ഓണം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചതിന് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് വി.മുരളീധരൻ MLA . സിപിഎം നേതാവ് പി.കെ.ശ്രീമതിയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കേരള ഹൗസിലെ ജീവനക്കാരുടെ പൂക്കള മത്സരവും സംഘടിപ്പിച്ചു. ആറ് ടീം അംഗങ്ങളാണ് പങ്കെടുത്തത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓണാഘോഷമാണ് കേരള ഹൗസിൽ.

ENGLISH SUMMARY:

Kerala Chief Minister V.D. Satheesan is celebrating Onam with joy after settling all financial liabilities. He inaugurated the Onam celebration at Delhi Kerala House, emphasizing the festive spirit of unity across Kerala.