• കഴിഞ്ഞ തവണത്തെക്കാൾ 2500 രൂപയാണ് കൂടിയത്, അഡ്വാൻസായി 50000 രൂപ വരെയും നൽകും

ഇത്തവണയും ലക്ഷം കടന്ന് ബവ്കോ ജീവനക്കാരുടെ ബോണസ്. പരമാവധി ബോണസ് തുക 1,05,000 രൂപയായി ഉയർന്നു. കഴിഞ്ഞ തവണത്തെക്കാൾ 2500 രൂപയാണ് കൂടിയത്. അഡ്വാൻസായി 50000 രൂപ വരെയും നൽകും. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ബവ്കോ എം.ഡിയും യൂണിയൻ നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 

ഒരു വർഷം സേവന കാലാവധി പൂർത്തിയാക്കിയ മുഴുവൻ ജീവനക്കാർക്കും ലക്ഷം കടന്നുള്ള ബോണസ് ലഭിക്കും. കഴിഞ്ഞ തവണ 1,02,500 രൂപയായിരുന്നു പരമാവധി ബോണസ്. 2024ല്‍ ഇത് 95,000 രൂപയും 2023ല്‍ 90,000 രൂപയും ആയിരുന്നു സ്ഥിരം ജീവനക്കാര്‍ക്കുള്ള പരമാവധി ബോണസ്.  ലാഭത്തിലായിരുന്ന ബവ്കോയ്ക്ക് ഗാലനേജ് ഫീസ് നൽകേണ്ടി വരുന്നതിനാലുണ്ടാവുന്ന നഷ്‌ടം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.

ENGLISH SUMMARY:

Bevco bonus for employees has surpassed one lakh rupees this year, reaching a maximum of ₹1,05,000. This significant increase of ₹2,500 from the previous year, coupled with an advance payment of up to ₹50,000, highlights the corporation's improved financial performance.