ആലപ്പുഴ അമ്പലപ്പുഴയിൽ വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞു കയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു.
ആലപ്പുഴ അമ്പലപ്പുഴയില്‍ വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞു കയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കാക്കാഴം പുതുവൽ വിനീതിന്റെയും സൂര്യയുടെയും ഏക മകൻ ദ്രിനവ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6ന് കൊല്ലം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയായിരുന്നു അപകടം.
വീടും റെയിൽവേ പാളവും തമ്മിൽ 30 മീറ്റർ പോലും അകലമില്ലാത്ത പ്രദേശത്താണ് ദാരുണ സംഭവം. മത്സ്യത്തൊഴിലാളിയായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും ജോലിക്കു പോയിരിക്കുകയായിരുന്നു. ഈ സമയം കുഞ്ഞിനെ അമ്മ സൂര്യയുടെ വീട്ടിലാണ് ഏൽപ്പിച്ചിരുന്നത്. എന്നാല്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം പാളത്തിനരികിൽ കണ്ടെത്തിയത്.
കുഞ്ഞിന്‍റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മകന്റെ മരണവാർത്തയറിഞ്ഞ് തളർന്നുവീണ പിതാവ് വിനീതിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ENGLISH SUMMARY:
A tragic incident occurred in Ambalappuzha, Alappuzha, where a one-and-a-half-year-old child crawled onto the nearby railway tracks and was struck by a train. The victim, Drinav, was the only son of local residents Vineeth and Surya. At the time of the accident, both parents were away at work, and the child had been left in the care of relatives nearby. Following a frantic search after he went missing while playing, the toddler's body was discovered near the tracks.