vizhinjam-port-4
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് കയറ്റുമതി ഇറക്കുമതി പ്രക്രിയ തുടങ്ങുന്നതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഗേറ്റ് വേയായി ഇതുമാറുമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നിന്നുള്ള കയറ്റിറക്കുമതിക്ക് ഇന്ന് തുടക്കമാവും. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാളിന്‍റെ സാന്നിധ്യത്തില്‍ രാവിലെ 10.45ന്  മുഖ്യമന്ത്രി വി.ഡി.സതീശന്‍ കയറ്റിറക്കുമതി ഉദ്ഘാടനം ചെയ്യും. ആദ്യ കണ്ടെയ്നര്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. നിലമേല്‍ കേന്ദ്രമായുള്ള ഭക്ഷ്യോല്‍പാദന കമ്പനിയുടെ കണ്ടെയ്നറാണ് ആദ്യ കയറ്റുമതി ചെയ്യുന്നത്.വി ഡി സതീശന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിഷന്‍ സമുദ്രയ്ക്കും ഇന്ന് വിഴിഞ്ഞത്ത് തുടക്കമാവും 

 

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് കയറ്റുമതി ഇറക്കുമതി പ്രക്രിയ തുടങ്ങുന്നതോടെ ദക്ഷിണേന്ത്യൻ  സംസ്ഥാനങ്ങളുടെ ഗേറ്റ് വേയായി ഇതുമാറുമെന്ന് മുഖ്യമന്ത്രി. കൃഷി ഉൾപ്പെടെ പരമ്പരാഗത മേഖലയുടെ വളർച്ചക്ക് വഴി തുറക്കും . റെയിൽ റോഡ് കണക്ടിവിറ്റി തുടങ്ങി എല്ലാ അനുബന്ധ സൗകര്യങ്ങളും സമയ ബന്ധിതമായി ഒരുക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

 

മിഷന്‍ സമുദ്ര ആരംഭിക്കുന്നതോടെ, സിംഗപ്പൂര്‍, കൊളംബോ തുറമുഖങ്ങളേക്കാള്‍ മികച്ച തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. വിഴിഞ്ഞമാണ്  മിഷൻ സമുദ്രയുടെ പ്രധാന കവാടം. കേരളത്തിലെ 15 ചെറുതും വലുതുമായ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിക്കാണ് തുടക്കമാകുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

ENGLISH SUMMARY:

Export-import operations from Vizhinjam International Seaport will commence today. Chief Minister V.D. Satheesan will inaugurate the operations at 10:45 a.m. in the presence of Union Shipping Minister Sarbananda Sonowal. The Chief Minister will flag off the first container. The first export shipment will be a container belonging to a food production company based in Nilamel. The Mission Samudra project announced by the V.D. Satheesan government will also be launched at Vizhinjam today.