വൈകിയെത്തിയതിന് മന്ത്രിയോട് അതൃപ്തി പരസ്യമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍. പൊതുപരിപാടിയില്‍ രണ്ടുമണിക്കൂര്‍ വൈകിയാണ് മന്ത്രി പി.സി.വിഷ്ണുനാഥ് എത്തിയത്. മുന്‍പ് ഒരു സാംസ്കാരികമന്ത്രി ഒന്നരമണിക്കൂര്‍ വൈകിയെന്നും മന്ത്രിമാരുടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അന്ന് തീരുമാനിച്ചതാണെന്നും അടൂര്‍ പറഞ്ഞു. അവര്‍ തിരക്കുള്ളവരാണെന്നും നമുക്കും ചെറിയ തിരക്കുകളുണ്ടെന്നും പി.സി.വിഷ്ണുനാഥ് വേദിയിലിരിക്കെ അടൂര്‍ വിമര്‍ശിച്ചു.
ENGLISH SUMMARY:
Malayalam news report on Adoor Gopalakrishnan expressing dissatisfaction with minister PC Vishnunath's two-hour delay at a public event. The renowned film director voiced his discontent, referencing a past incident and highlighting the importance of punctuality for public figures.