സംസ്ഥാനത്തിന് അഭിമാനമായ വിഴിഞ്ഞം  രാജ്യാന്തര തുറമുഖത്ത് നിന്നുള്ള കയറ്റിറക്കുമതി ചരക്ക് നീക്കത്തിന് നാളെ തുടക്കമാവും. മുഖ്യമന്ത്രി വി.ഡി.സതീശന്‍ ആദ്യ കണ്ടെയ്നര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് വിഴിഞ്ഞം നിര്‍ണായക ചുവടുവയ്പ്പിലേക്ക് കടക്കുക. സര്‍ക്കാരിന്‍റെ സ്വപ്ണപദ്ധതിയായ മിഷന്‍ സമുദ്രയ്ക്കും നാളെ തുടക്കമാവും. 

വിഴിഞ്ഞത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പില്‍   വലിയ നാഴികക്കല്ലാണ് ചരക്ക് കയറ്റുമതിയും ഇറക്കുമതിയും.  കപ്പലില്‍ നിന്നും കപ്പലിലേക്ക് കണ്ടെയ്നറുകള്‍ കൊണ്ടുപോവുന്ന ട്രാന്‍ഷിപ്പ്മെന്‍റായിരുന്നു ഇതുവരെ വിഴിഞ്ഞത്ത്  നടന്നിരുന്നത്. ഇനി മുതല്‍ അത് കരമാര്‍ഗം കൂടിയാവുകയാണ്.  വലിയ കപ്പലുകളില്‍  എത്തുന്ന കണ്ടെയ്നറുകള്‍  കരമാര്‍ഗം ഈ തുറമുഖത്ത് നിന്നും പുറത്തേക്ക് പോവും.  പ്രാദേശികമായുള്ള ചരക്കുകള്‍ വിദേശത്തേക്ക്  പോവുന്നതിനും ഇനി വിഴിഞ്ഞം  സാക്ഷിയാവുമെന്നത് വികസന കുതിപ്പാണ്.   രാവിലെ 10.45നാണ് ഉദ്ഘാടനം.  കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാളും മുഖ്യാതിഥിയായി പങ്കെടുക്കും.  നിലമേല്‍ കേന്ദ്രമായുള്ള ഭക്ഷ്യോല്‍പാദന കമ്പനിയുടെ കണ്ടെയിനര്‍ എം എസ് സിയുടെ കപ്പലില്‍ സ്പെയിനിലെ വലന്‍സിയ തുറമുഖത്തേക്കാണ് കൊണ്ടുപോവുക.  

ആഗോള മാരിടൈം  ഭൂപടത്തില്‍ കേരളത്തെ നിര്‍ണായക ശക്തയാക്കി മാറ്റാന്‍ വി ഡി സതീശന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിഷന്‍ സമുദ്രയ്ക്കും  നാളെ വിഴിഞ്ഞത്ത് തുടക്കമാവും.  തുറമുഖാധിഷ്ഠിത വ്യവസായ ലോജിസ്റ്റിക് വികസനമാണ് മിഷന്‍ സമുദ്രയുടെ മുഖമുദ്ര . കണ്ടെയിനറുകള്‍ കൈകാര്യം ചെയ്യാനായി ലക്ഷ്യമിട്ട്പ്രഖ്യാപിച്ച വിഴിഞ്ഞം നാവായിക്കുളം റിങ് റോഡിന് പാരിസ്ഥിക അനുമതി ലഭിച്ചതും വിഴഞ്ഞത്തിന് പ്രതീക്ഷയാണ് . 

Vizhinjam Port Launches International Cargo Operations:

Vizhinjam International Port is set to commence international cargo movement, marking a significant milestone for Kerala. The port's new phase will facilitate direct export and import of goods via land, complementing its existing transshipment operations and bolstering Kerala's position as a maritime hub