• ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സൈക്കിളുമെടുത്ത് ബിലാല്‍ കൂട്ടുകാര്‍ക്കൊപ്പം പുറത്തേക്ക് പോയത്. സന്ധ്യ കഴിഞ്ഞിട്ടും മകന്‍ തിരിച്ചെത്താതിരുന്നതോടെ കുടുംബാംഗങ്ങള്‍ തിരഞ്ഞിറങ്ങി

രണ്ട് ദിവസമായി തുടരുന്ന തിരച്ചിലുകള്‍ നിഷ്ഫലമാക്കി കരുനാഗപ്പള്ളിയില്‍ കായലില്‍  കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്‍റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് കളിക്കുന്നതിനിടെ ബിലാലിനെ കാണാതായത്. 

ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സൈക്കിളുമെടുത്ത് ബിലാല്‍ കൂട്ടുകാര്‍ക്കൊപ്പം പുറത്തേക്ക് പോയത്. സന്ധ്യ കഴിഞ്ഞിട്ടും മകന്‍ തിരിച്ചെത്താതിരുന്നതോടെ കുടുംബാംഗങ്ങള്‍ തിരഞ്ഞിറങ്ങി. കായല്‍ക്കരയില്‍ ബിലാലിന്‍റെ സൈക്കിളും ജഴ്സിയും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബിലാലും സുഹൃത്തുമായി സൈക്കിളില്‍ പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കായലില്‍ വീണിട്ടുണ്ടാകാമെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സും കന്നേറ്റി കായലില്‍ തിരച്ചില്‍ ആരംഭിച്ചു.  ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറും. 

ENGLISH SUMMARY:

The body of a missing seventh-grade student, Bilal, has been recovered from the backwaters in Karunagappally following a two-day search operation led by emergency services. Bilal went missing on Saturday evening while out with friends, prompting a massive search when his bicycle and belongings were found near the waterfront. Security footage traced his movements toward the water, leading local authorities, NDRF, and fire rescue teams to scour the Kannetti backwaters. The tragic discovery brings a heartbreaking end to the search, with police currently completing necessary legal and medical procedures.