ജെയ്‌സി മോള്‍ മാത്യു, ജോബിന ജോണി

  • ഷോപിങിനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു

സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ജെയ്‌സി മോള്‍ മാത്യു , കോട്ടയം കുറുമല്ലൂര്‍ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേല്‍ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍.

തമിഴ്‌നാട് അണ്ണാ സത്യ നഗറില്‍ വിജയലക്ഷ്മി ജഗദീഷ് , തഞ്ചാവൂര്‍ പട്ടുകോട്ടയില്‍ ഹെപ്‌സിബ ദേവമണി  എന്നിവരാണ് മരിച്ച മറ്റ് നഴ്‌സുമാര്‍. ഇവരുടെ കാര്‍ ഡ്രൈവറായ സൗദി പൗരനും മരിച്ചു. 

ഹെപ്‌സിബ ദേവമണി, വിജയലക്ഷ്മി ജഗദീഷ്

റാനിയയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തയിഫ് ഗവര്‍ണറേറ്റിലെ ക്ലിനിക്കുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ അവധിദിനമായ വെള്ളിയാഴ്ച ഷോപിങിനായി സൗദി പൗരന്റെ കാറില്‍ പോകുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങള്‍ റാനിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

ENGLISH SUMMARY:

Five people, including two Malayali nurses, were killed in a road accident on the Taif-Rania highway in Saudi Arabia. The deceased Malayali nurses have been identified as Jaisy Mol Mathew from Ayarkunnam and Jobina Johny from Kurumalloor, both in Kottayam district, Kerala. Two other nurses, Vijayalakshmi Jagadeesh from Tamil Nadu and Hepsiba Devamani from Thanjavur, along with their Saudi driver, also died when their car overturned around 40 km from Rania.