File photo

ഒണച്ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 2200 കോടി കടമെടുക്കുന്നു. ശമ്പളം, പെന്‍ഷന്‍, ബോണസ്, ഉത്സവബത്ത, മറ്റ് ക്ഷേമ ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി പതിനായിരം കോടി രൂപയുടെ ചെലവാണ് ധനവകുപ്പ് കണക്കാക്കുന്നത്. അതിലേക്കായാണ് 2200 കോടി കടമെടുക്കുന്നത്. കടപത്രലേലം നാളെ നടക്കും. ഇതോടെ വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള കടമെടുപ്പ് 14400 കോടിയാകും. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 23000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇനി 8600 കോടി രൂപകൂടി കേരളത്തിന് കടമെടുക്കാം. 

 

കടമെടുപ്പിന് പുറമെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ട്രഷറിയില്‍ ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 30 വരെ പ്രത്യേക നിക്ഷേപ സമാഹരണവും തുടങ്ങി. നിക്ഷേപകരെ ആകര്‍ഷിക്കാന്‍, രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ കാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കാനാണ് തീരുമാനം.

ENGLISH SUMMARY:

Onam expenses are estimated to be ten thousand crore rupees, with the Kerala government planning to borrow 2200 crore rupees to meet these costs. This borrowing is part of a larger financial strategy to manage salaries, pensions, bonuses, and welfare benefits during the festive season.