സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ നഗരത്തെ കളറാക്കി അത്തച്ചമയ ഘോഷയാത്ര. അത്തം നഗറിൽ പതാക ഉയർന്നതോടെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കാൻ പ്രപ്പോസൽ ലഭിച്ചാൽ സർക്കാർ നടപ്പാക്കുമെന്ന്  മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

മാനത്തും മനസിലും മഴപെയ്യുമോ  എന്ന ആശങ്ക. എന്നാൽ തൃപ്പൂണിത്തുറയിൽ അത്തച്ചമയഘോഷയാത്ര കാണാൻ എത്തിയ പതിനായിരങ്ങളുടെ ആവേശത്തിന് അതൊന്നും തടസമായില്ല. ആവേശം നിറഞ്ഞ സദസിനെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്തത്. അത്തച്ചമയം ഗൃഹാതുരമായ ഓർമയെന്നും, തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മന്ത്രി അനൂപ് ജേക്കബ് അത്തപ്പതാക ഉയർത്തി. സിനിമ താരം ജഗദീഷാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ഉദ്ഘാടന വേദിയിലെ ഓരോരുത്തരുമായുള്ള സൗഹൃദത്തെ കുറിച്ച് ജഗദീഷ് സംസാരിച്ചു.

പത്തരയോടെ ഘോഷയാത്ര ആരംഭിച്ചു. കേരളത്തിലെ തനത് കലാരൂപങ്ങളായിരുന്നു ഘോഷയാത്രയുടെ ആകർഷണം. അത്തച്ചമയ ഘോഷയാത്രയോടെ കേരളത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കമാവുകയാണ്. ഇനിയുള്ള പതിനൊന്ന് ദിനം മലയാളികൾക്ക് ഓണാഘോഷത്തിന്‍റെ നാളുകളാണ്.

ENGLISH SUMMARY:

Athachamayam 2023 officially marked the beginning of Onam celebrations in Kerala with a vibrant procession in Thrippunithura. This auspicious event kicked off eleven days of festivities for Malayalis, despite concerns about the weather, as thousands gathered to witness the grand spectacle.