പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും സ്വാതന്ത്ര്യദിന വിരുന്നില്‍ നിന്ന് ഒഴിവാക്കി ഗവര്‍ണര്‍. നിയമന ക്രമക്കേട് ആരോപണം നേരിടുന്ന പശ്ചാത്തലത്തിലാണ് ചെയര്‍മാന്‍ എം.ആര്‍.ബൈജുവിനെയും പതിനഞ്ച് അംഗങ്ങളേയും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ക്ഷണിക്കാതിരുന്നത്. ഇന്നലെ വൈകിട്ട് ആറിന് ലോക്ഭവനിലായിരുന്നു വിരുന്ന്. ലോക്ഭവന്‍ ഔദ്യോഗികമായി തയാറാക്കിയിരുന്ന അതിഥി പട്ടികയിലെ മറ്റെല്ലാവരെയും ക്ഷണിച്ചപ്പോളാണ് ഇവരെ മാത്രം ഒഴിവാക്കിയത്. വിരുന്നില്‍ നിന്ന് ഒഴിവാക്കിയതിന് പുറമെ പി.എസ്.സി ക്രമക്കേടില്‍ കടുത്ത നടപടി ആവശ്യപ്പെടാനുമാണ് ലോക്ഭവന്‍റെ തീരുമാനം. പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമിച്ചതാണ് ചെയര്‍മാന്‍ എം.ആര്‍.ബൈജുവിനെയും പതിനഞ്ച് അംഗങ്ങളേയും
ENGLISH SUMMARY:
Governor's feast exclusion highlights serious concerns surrounding Kerala PSC recruitment irregularities. The decision to omit the PSC chairman and members from the Independence Day feast signals a potential crackdown on alleged appointment irregularities.