തമിഴ്നാട്ടില്‍നിന്നുള്ള സാമഗ്രികളുടെ നിയന്ത്രണം ​നിര്‍മാണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. കരിങ്കല്ലിനും മെറ്റലിനും മണലിനും ഉള്‍പ്പെടെ  ക്ഷാമം നേരിടുന്നുണ്ട്. നിര്‍മാണ മേഖലയിലെ വിലക്കയറ്റവും തിരിച്ചടിയാണ്. 

യുദ്ധാനന്തര പ്രതിസന്ധി നിര്‍മാണ മേഖലയിലെ വിലക്കയറ്റത്തിന് കാരണമായെങ്കില്‍ തമിഴ്നാട്ടില്‍നിന്നുള്ള സാമഗ്രികളുടെ വരവ് നിലച്ചത് അതിന് കടുപ്പം കൂട്ടി. ക്വാറി ഉല്‍പന്നങ്ങള്‍ക്കാണ് ക്ഷാമം നേരിടുന്നത്. പാറ മണലിന് ഘനയടിക്ക് 10 രൂപ വരെയും മെറ്റലിന് അഞ്ച് രൂപ വരെയും പാറയ്ക്ക് ആറ് മുതൽ എട്ട് രൂപ വരെയും വില കൂടി. ഗുണനിലവാരമുള്ള  വിഭവങ്ങളുടെ അഭാവവും നിര്‍മാണമേഖലയ്ക് തിരിച്ചടിയാണ്. പുഴ മണല്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു. മറ്റ് നിർമാണ സാമഗ്രികളുടെ വിലവർധനയും സാധാരണക്കാരുടെ ബജറ്റ് താളം തെറ്റിക്കുന്നു.

നിർമാണ മേഖലയിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.

ENGLISH SUMMARY:

Construction material shortages and price hikes are creating a crisis in Kerala's construction sector, with Tamil Nadu's restrictions on raw material supply exacerbating the problem. This situation, coupled with a lack of quality resources, is significantly impacting both the industry and individuals.