File photo
കേരളത്തില്‍ 16 കോച്ചുകളുമായി വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് മറ്റന്നാള്‍ മുതല്‍. എറണാകുളം– ബെംഗളുരു റൂട്ടിലാണ് സര്‍വീസ് നടത്തുക. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍ ആണ് സര്‍വീസ് നടത്താനുളള തീരുമാനം. ഇതോടെ യാത്രക്കാരുടെ എണ്ണം 530 ൽ നിന്ന് 1128 ആവും. 598 സീറ്റുകൾ അധികം ലഭിക്കും. ഓണക്കാലത്ത് സര്‍വീസ് തുടങ്ങുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. നിലവിൽ എട്ട് കോച്ചുകളുമായിട്ടാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്.
ബെംഗളൂരു–എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 11ന് ബെംഗളൂരുവിലും. ബുധനാഴ്ച സർവീസില്ല.
ബെംഗളൂരു–എറണാകുളം വന്ദേഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അനുവദിച്ച് ജൂലൈ മാസത്തിലാണ് റെയിൽവേ ബോർഡിന്റെ ഉത്തരവ് വന്നത്. അതേസമയം,പുതിയ എറണാകുളം–തിരുവനന്തപുരം വന്ദേഭാരതിന് ബിജെപി സംസ്ഥാന നേതൃത്വം കത്ത് നൽകിയെങ്കിലും ചെറിയ ദൂരമായതിനാൽ ഓടിക്കാൻ കഴിയില്ലെന്ന നിലപാടിലാണു റെയിൽവേ. എറണാകുളം–തിരുവനന്തപുരം സർവീസ് നടത്തിയാൽ ട്രെയിൻ മണിക്കൂറുകളോളം തിരുവനന്തപുരത്തു വെറുതേ നിർത്തിയിടണമെന്ന കാരണത്താലാണ് റെയിൽവേ എതിർക്കുന്ന