kerala-governor-at-home-reception

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ലോക്ഭവനിൽ ‘അറ്റ് ഹോം’ സ്വീകരണം സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ മഹത്തായ മൂല്യങ്ങളും ദേശീയ ഐക്യവും ജനാധിപത്യ പാരമ്പര്യവും ഓർമിപ്പിക്കുന്ന ചടങ്ങിൽ സംസ്ഥാനത്തെ പ്രമുഖർ പങ്കെടുത്തു.

സ്വാതന്ത്ര്യദിനത്തിൽ ഗവർണർ സംഘടിപ്പിക്കുന്ന ‘അറ്റ് ഹോം’ സ്വീകരണം കേരളത്തിലെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രധാന ഭാഗമാണ്. ലോക്ഭവന്റെ പച്ചപ്പാർന്ന മൈതാനിയിൽ ഒരുക്കിയ സ്വീകരണത്തിൽ ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ, സായുധസേനാ പ്രതിനിധികൾ, സ്വാതന്ത്യ സമര സേനാനികൾ, വൈസ് ചാൻസലർമാർ, പത്മാ അവാർഡ് ജേതാക്കൾ വിവിധ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

രാവിലെ ദേശീയപതാക ഉയർത്തിയതിനു പിന്നാലെയാണ് വൈകിട്ട് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ‘അറ്റ് ഹോം’ സ്വീകരണം നടന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ സമർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ ത്യാഗങ്ങളെയും അനുസ്മരിച്ചുകൊണ്ട് ദേശീയ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ ഉയർത്തിപ്പിടിച്ചു. 

ENGLISH SUMMARY:

Malayala Manorama Online News reports on the 'At Home' reception hosted by Kerala Governor Arif Mohammed Khan at Lok Bhavan as part of Independence Day celebrations. This event brought together prominent figures from the state to commemorate the nation's independence and reaffirm democratic traditions.