സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം പതിവായി പ്രഖ്യാപിക്കാറുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ആഭ്യന്തര വകുപ്പിലെ പരിശോധന പൂർത്തിയാകാത്തതിനാൽ ഇക്കുറി പ്രഖ്യാപിച്ചില്ല.
സ്വാതന്ത്രദിനത്തിന്‍റെ തലേദിവസം പ്രഖ്യാപിക്കാറുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ഇക്കുറി പ്രഖ്യാപിച്ചില്ല. ആഭ്യന്തര വകുപ്പിലെ വീഴ്ചയാണ് കാരണമെന്നാണ് സൂചന. പട്ടികയിലെ പരിശോധന പൂര്‍ത്തിയാക്കാത്തതാണ് കാരണം. 20നാണ് പട്ടിക അംഗീകരിക്കാനുള്ള യോഗം ചേരുന്നത്. നവംബര്‍ 1ന് മെഡല്‍ വിതരണം ചെയ്യും.
അതേസമയം, രാഷ്ട്രപതിയുടെ സേനാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ്.പി എസ്.ശശിധരന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. സ്വര്‍ണക്കൊള്ള, നരബലി തുടങ്ങിയ സുപ്രധാന കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ശശിധരന്‍. ഐജി രാജ്പാല്‍ മീണ, എസ്പി ബിനു ആര്‍. പിള്ള, ഡിവൈഎസ്പി വി.ആര്‍.രവികുമാര്‍, എസ്പി ഉജ്വല്‍കുമാര്‍, എസ്ഐ ജ്യോതിഷ്കുമാര്‍, ഡിവൈഎസ്പി സുരേഷ് ബാബു എന്നിവർക്കും പുരസ്കാരം.
The customary Kerala Chief Minister's police medals, usually announced on the eve of Independence Day, have been delayed this year due to pending administrative reviews within the home department. A formal meeting to approve the recipient list has been scheduled for August 20, with the medals now expected to be distributed on November 1. Meanwhile, the President's police medals have been officially announced, honoring prominent officers including SP S. Sasidharan for his investigative work on major high-profile cases. Several other senior officials, including IG Rajpal Meena and SP Binu R. Pillai, were also recognized for their distinguished service.