കോഴിക്കോട് വേങ്ങേരിയില്‍ യുവതിയെ കെട്ടിതൂക്കി കൊന്ന കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍. വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖാണ് മരിച്ചത്. ഒന്നിച്ചു തൂങ്ങി ജീവനൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം യുവതിയെ കൊലപ്പെടുത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
തടമ്പാട്ട്താഴത്തെ വീടിനു മുന്നിൽവച്ച് വൈശാഖ് എലിവിഷം കഴിക്കുകയായിരുന്നുവെന്നാണ് വിവരം. വിഷം കഴിച്ചതിനെ തുടർന്ന് ആരോഗ്യനില ഗുരുതരമായ ഇയാളെ രാത്രി പത്തേകാലോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പുലർച്ചെ രണ്ടേകാലോടെ മരണം സംഭവിക്കുകയായിരുന്നു. Also Read: ഓൺലൈൻ ഗെയിമിൽ ലക്ഷങ്ങളുടെ കടം; അച്ഛനിൽ നിന്ന് പണം തട്ടാൻ 16കാരന് കാമുകിയുടെ 'എഐ' സഹായം, ഒടുവിൽ കള്ളകളി പൊളിഞ്ഞു
എലത്തൂരിലെ വർക്ക് ഷോപ്പിൽ യുവതിയെ വിളിച്ചുവരുത്തി ജ്യൂസിൽ വിഷം കലർത്തി നൽകിയ ശേഷം, തൂങ്ങിമരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്. കഴുത്തിൽ കുരുക്കിട്ട സമയത്ത് സ്റ്റൂൾ തട്ടിമാറ്റിയാണ് ഇയാൾ കൊലപാതകം നടത്തിയത്. രണ്ടാഴ്ച മുൻപാണ് കേസില്‍ വൈശാഖൻ ജാമ്യത്തിൽ ഇറങ്ങിയത്. കേസിൽ എലത്തൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.