ഓണത്തിന് നാട്ടിലെത്താന്‍ ബെംഗളൂരു മലയാളികള്‍ ഈത്തവണയും കുറച്ചധികം കഷ്ടപ്പെടേണ്ടി വരും. ട്രെയിന്‍ ടിക്കറ്റുകള്‍ കിട്ടാതായതോടെ സ്വകാര്യ ബസുകള്‍ അമിത നിരക്ക് ഏര്‍പ്പെടുത്തുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല.
ടിക്കറ്റ് ഒന്നിന് ആറായിരം രൂപ വരെയാണ് ഈടാക്കുന്നത്. ബെംഗളൂരു മലയാളികള്‍ക്ക് ഓണത്തിന് നാട്ടിലെത്താന്‍ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചെങ്കിലും ബുക്കിങ് ചൂടപ്പം പോലെയാണ് പൂര്‍ത്തിയായത്. ഇതോടെ സ്വകാര്യ ബസുകളെ ആശ്രയിക്കാന്‍ ബെംഗളൂരു മലയാളികള്‍ നിര്‍ബന്ധിതരായി. ഇത് മുതലെടുത്ത് ടിക്കറ്റിന് പൊള്ളുന്ന നിരക്കും സ്വകാര്യ ബസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടെത്താന്‍ കുറഞ്ഞത് മൂവായിരം രൂപയെങ്കിലും വരും. ഇനി കൊച്ചിക്കാര്‍ക്കാണെങ്കില്‍ രൂപ 4500 എങ്കിലും ചെലവിടണം. തിരവനന്തപുരത്തേക്ക് സീറ്റ് ഒന്നിന് മുവായിരം മുതല്‍ ആറായിരം വരെയാണ് ഈടാക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ ബസുടമകളുമായി ചര്‍ച്ച നടത്തി പരിഹാരം കണ്ടില്ലെങ്കില്‍ മലയാളികള്‍ക്ക് ഈത്തവണയും ഓണയാത്ര വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.