Untitled design - 1

ജീവനക്കാരുടെ ജീവനെടുക്കുന്ന സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കണമെന്നും, മനുഷ്യത്വരഹിത സ്ഥലംമാറ്റങ്ങൾക്ക് മുഖ്യമന്ത്രിയടക്കം പ്രോത്സാഹനം നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണ മെന്ന് ആവശ്യപ്പെട്ട് എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജീവനക്കാർ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ചും പിണറായി ഉദ്ഘാടനം ചെയ്തു. 

''സ്ഥലംമാറ്റത്തിൽ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാൻ 2017 ഫെബ്രുവരിയിൽ എൽഡിഎഫ് സർക്കാർ പൊതുമാനദണ്ഡം നിശ്ചയിച്ച് ഉത്തരവിറക്കിയിരുന്നു. ഇത് അട്ടിമറിച്ചാണ്, പ്രത്യേക പരിഗണന അർഹിക്കുന്നവരെപ്പോലും സ്ഥലം മാറ്റുന്നത്. മനുഷ്യത്വരഹിത സ്ഥലംമാറ്റങ്ങൾക്ക് മുഖ്യമന്ത്രിയടക്കം പ്രോത്സാഹനം നൽകുകയാണ്.

കാസർകോട് കലക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത സ്ഥലംമാറ്റവും മാനസിക പീഡനവുംമൂലം ജീവനൊടുക്കി. കുഴഞ്ഞുവീണ് മരിച്ച ചൊക്ലി സ്വദേശി ആർ ദീപലേഖയും സ്ഥലമാറ്റത്തിന്റെ ഇരയാണ്. കണ്ണൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം ഡോക്ടർ രാധാമണി എൻജിഒ അസോസിയേഷൻ നേതാക്കളുടെ ഭീഷണിയെ തുടർന്ന് ഹൃദയാഘാതം വന്ന് സിസിയുവിലാണ്. യുഡിഎഫ് സർക്കാർ അധികാരമേൽക്കും മുമ്പ് ആരംഭിച്ച അന്യായ സ്ഥലമാറ്റങ്ങൾ തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജീവനക്കാർ പ്രക്ഷോഭരംഗത്ത് ഇറങ്ങിയത്.'' – പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ENGLISH SUMMARY:

Malayala Manorama Online News reports on the controversy surrounding employee transfers in Kerala, where allegations of human rights violations and political interference are causing distress to government staff. The news highlights specific tragic incidents and a protest organized by employees demanding an end to unethical transfer practices.