roji-m-john

TOPICS COVERED

കേരളത്തിലെ സർക്കാർ, എയ്ഡഡ് എന്‍ജിനീയറിങ് കോളജുകളിലെ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയതില്‍ ഇടപ്പെട്ട് മന്ത്രി റോജി.എം.ജോൺ. കഴിഞ്ഞവർഷം വരെ തൃശൂർ സർക്കാർ എന്‍ജിനീയറിങ് കോളജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്നത്.

ഒന്‍പത് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളിലും മൂന്ന് എയ്ഡഡ് കോളജുകളിലും ഒഴിവുണ്ടായാല്‍ വിദ്യാര്‍ഥികള്‍ക്ക് ഒറ്റ കേന്ദ്രത്തിലൂടെ പ്രവേശനം നേടാന്‍ കഴിയുന്നതായിരുന്നു സൗകര്യം. ഇത്തവണ ഓരോ കോളജിലും പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്താനുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമാണ് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയത്. തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം മുന്‍വര്‍ഷങ്ങളിലേത് പോലെ ഏകീകൃത വിദ്യാര്‍ഥി സൗഹൃദ പ്രവേശനം ഉറപ്പാക്കിയത്. ഇതിന് പുറമെ തൃശൂരിലേക്ക് എത്തുന്നതിന് പകരം ഏതെങ്കിലുമൊരു അംഗീകൃത എന്‍ജിനീയറിങ് കോളജിലെത്തിയാലും പ്രവേശന നടപടിയുടെ ഭാഗമാകാമെന്ന പ്രത്യേകതയുമുണ്ട്.

ENGLISH SUMMARY:

Kerala Engineering Admissions are now streamlined with the intervention of Minister Roshi. M. John, ensuring a centralized spot admission process for vacant B.Tech seats in government and aided engineering colleges. This student-friendly approach aims to simplify the admission process for aspiring engineers across the state.