പ്രമുഖ ആണവശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് ചിന്തകനും ശാസ്ത്രപ്രചാരകനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു. 92 വയസായിരുന്നു. ആണവ ശാസ്ത്രരംഗത്തെ സംഭാവനകൾക്കൊപ്പം കേരളത്തിൽ ശാസ്ത്രവിജ്ഞാനം ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു എം.പി.പരമേശ്വരന്‍. നാലാം ലോക സിദ്ധാന്തവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെത്തുടർന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു.
1953 ജനുവരി 18നാണ് എംപി പരമേശ്വരന്‍റെ ജനനം. 1956ൽ തിരുവനന്തപുരം എൻജിനിയറിംങ് കോളേജിൽ നിന്ന് ബിരുദം. ബോംബെയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ സയിന്റിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1965ൽ മോസ്കോ പവർ എഞ്ചിനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഗവേഷണ ബിരുദം നേടി.
പിന്നീട് കേരളത്തിലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി. അറുപതോളം ശാസ്ത്ര കൃതികൾ മലയാളത്തിലും ആറു കൃതികൾ ഇംഗ്ലിഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബുക്സ് ഫോർ നിയോ ലിറ്ററേറ്റസ് (1962),ബേസിക് ആന്റ് കൾച്ചറൽ ലിറ്ററേറ്റർ (ഇന്ത്യാ ഗവൺമെന്റ് ),ബാല സാഹിത്യ അവാർഡ് (1982) എന്നിവയും നേടിയിട്ടുണ്ട്.