സവർക്കർ അനുകൂല ചോദ്യവിവാദത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയിൽ   വിദ്യാഭ്യാസമന്ത്രി  എൻ.ഷംസുദ്ദീനെതിരെ ബിജെപി പ്രതിഷേധം. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു പൊലീസ് നീക്കി. അതേസമയം വിവാദത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക്‌ പങ്കുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന്  മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു.

ചോദ്യപേപ്പർ ചോദ്യാവലി വിവാദത്തിൽ അധ്യാപകൻ ഗുരു  പ്രസാദിനെ സസ്പെൻഡ് ചെയ്തതിൽ ബിജെപിയുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധമാണ് നടന്നത്. കുമ്പള GSBS സ്കൂളിൽ മന്ത്രി എൻ.ഷംസുദ്ദീനെതിരെ നടന്ന  പ്രതിഷേധത്തിനിടെ കോൺഗ്രസ്‌ ബിജെപി നേതാക്കൾ നേർക്കുനേർ പ്രതിഷേധിച്ചു. പൊലീസ് ബിജെപി  നേതാക്കളെ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം കനത്തു  വനിതാ പൊലീസ് ഇല്ലാതെയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ വന്നതെന്ന് ആയിരുന്നു ബിജെപി പ്രവർത്തകരുടെ ആരോപണം. തുടർന്ന് കുമ്പള പൊലീസ് സ്റ്റേഷനിലെത്തി  ബിജെപി പ്രവർത്തകർ  പ്രതിഷേധിച്ചു.

ഗുരുപ്രസാദിന് എതിരായ നടപടി പിൻവലിക്കണം എന്നും മന്ത്രിക്കെതിരെ പ്രതിഷേധിക്കുമെന്നും  ബിജെപി കാസർകോട് ജില്ലാ  പ്രസിഡന്‍റ് എം.എൽ.അശ്വിനി പറഞ്ഞു. എന്നാൽ ചോദ്യാവലി വിവാദത്തിൽ  കൂടുതൽ അന്വേഷണം നടക്കുന്നുവെന്ന് പറഞ്ഞ മന്ത്രി  .കൂടുതൽ ഉദ്യോഗസ്ഥർക്ക്‌ പങ്കുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും .അധ്യാപകർ വ്യക്തിപരമായ ആശയങ്ങളും, രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന വേദിയാക്കി വിദ്യാഭ്യാസ മേഖലയെ മാറ്റരുതെന്നും  പറഞ്ഞു. സർക്കാരിനെതിരെ കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കാൻ ബിജെപി തീരുമാനം 

ENGLISH SUMMARY:

Savarkar question controversy has led to protests against Kerala's Education Minister N. Shamsudheen, following the suspension of a teacher. The BJP has announced further protests as the investigation into the question paper leak continues.