psprasanth-1-
  • മില്‍മയില്‍ നിന്ന് ഒന്നര ലക്ഷത്തോളം ലീറ്റര്‍ നെയ്യാണ് ശബരിമലയിലേക്ക് വാങ്ങിയത്. ഇതില്‍ രണ്ട് കാര്യങ്ങളിലാണ് ദുരൂഹത സംശയിക്കുന്നതും അന്വേഷിക്കുന്നതും.

ശബരിമല സ്വര്‍ണക്കൊള്ളക്ക് പിന്നാലെ ശബരിമല നെയ്യ് ക്രമക്കേടിലും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത് പ്രതിയാകും. ദുരൂഹ ഇടപാടിന് അനുമതി നല്‍കിയത് പ്രശാന്തെന്ന് കണ്ടെത്തിയതോടെയാണ് പ്രതിചേര്‍ക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. മുന്‍ അംഗം അജികുമാര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെയും പ്രതിചേര്‍ക്കും. കഴിഞ്ഞ മണ്ഡലകാലത്തെ നെയ്യ് ഇടപാടാണ് അന്വേഷിക്കുന്നത്.

മില്‍മയില്‍ നിന്ന് ഒന്നര ലക്ഷത്തോളം ലീറ്റര്‍ നെയ്യാണ് ശബരിമലയിലേക്ക് വാങ്ങിയത്. ഇതില്‍ രണ്ട് കാര്യങ്ങളിലാണ് ദുരൂഹത സംശയിക്കുന്നതും അന്വേഷിക്കുന്നതും.  ഗുണനിലവാരമില്ലാത്ത നെയ്യാണ് ശബരിമലയിലെത്തിയത്. അതിനാല്‍ യഥാര്‍ത്ഥ നെയ്യ് മറിച്ചുവിറ്റു സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ഒന്നാമത്തെ സംശയം. മറ്റൊന്ന് ഉയര്‍ന്ന വിലക്ക് നെയ്യ് വാങ്ങിയതോടെ രണ്ട് കോടി മുപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം ദേവസ്വം ബോര്‍ഡിനുണ്ടായി. ഈ ഇടപാടും അന്വേഷിക്കും. അതേസമയം, മില്‍മയിലെ ആരെയും പ്രതിചേര്‍ക്കില്ല. Also Read: വരുന്നത് സമ്പൂർണ്ണ സൂര്യഗ്രഹണം; പകല്‍ കൂരാക്കൂരിരുട്ട് മൂടും; ഇനി ദിവസങ്ങള്‍ മാത്രം!.


മിൽമയുടെ പാക്കറ്റുകളിൽ ഗുണനിലവാരം കുറഞ്ഞ തമിഴ്നാട് നെയ്യ് നിറച്ച് 85.73 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായാണ് ആരോപണം. മിൽ‌മ പത്തനംതിട്ട ഡെയറിയിൽനിന്ന് കഴിഞ്ഞ നവംബറിനും ജനുവരിക്കും ഇടയിൽ 1,77,060 ലീറ്റർ നെയ്യ് ശബരിമലയ്ക്കു നൽകിയതായി രേഖയുണ്ട്.  കരാറുകാരൻ, മിൽമയുടെയും ദേവസ്വത്തിലെയും ഉദ്യോഗസ്ഥർ എന്നിവരെ ചോദ്യം ചെയ്യണമെന്നും രാജമാണിക്യം നൽകിയ റിപ്പോർട്ടിൽ പറയുന്നു. 

ENGLISH SUMMARY:

Following the Sabarimala gold plating controversy, former Devaswom Board President P.S. Prasanth is set to be named an accused in a growing ghee procurement scam. Investigators discovered that Prasanth authorized suspicious transactions involving the purchase of around 1.5 lakh liters of low-quality ghee from Milma, resulting in a loss of over two crore rupees. Alongside Prasanth, former board member Ajith Kumar and former administrative officer Murari Babu will also face charges for facilitating the illicit diversion and financial loss. While Milma officials have been kept off the chargesheet, the Vigilance probe continues to unravel the extent of the corruption during the previous Mandala season.