ip-binu-kerala-police-2

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി.ബിനുവിന് ജാമ്യം. ബിനു ഉള്‍പ്പെടെ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ ഇതുവരെ 24 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ഇഡിയുടെയും പൊലീസിന്റെയും എതിര്‍പ്പ് തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. ആക്രമണത്തിനിടെ ഇ.ഡി.ഉദ്യോഗസ്ഥർക്കെതിരെ മുട്ടയെറിഞ്ഞത് ഐ.പി.ബിനുവാണ്.

ENGLISH SUMMARY:

The Kerala High Court has granted bail to Palayam local secretary I.P. Binu and five other CPI(M) workers in the ED officers attack case. The court issued the order dismissing strong opposition from both the Enforcement Directorate and the police. With this latest ruling, a total of 24 accused individuals have now secured bail in the high-profile case. Investigations previously revealed that Binu was specifically identified as the person who hurled eggs at the ED officials during the violent confrontation.