Image Credit: facebook/arjun.aayanki

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി. പിടിക്കാമെങ്കിൽ പിടിച്ചോളാനാണ് സമൂഹമാധ്യമത്തിലൂടെയുള്ള വെല്ലുവിളി. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്റെ മുൻകൂർജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇനി കീഴടങ്ങാൻ ഉദ്ദേശ്യമില്ലെന്നും കോതമംഗലം സിഐക്ക് കൊടുക്കേണ്ടത് കൊടുക്കുമെന്നും ഭീഷണിയുണ്ട്. നിലവില്‍ ഒളിവിലാണെങ്കിലും സമൂഹമാധ്യമങ്ങളി‍ല്‍ സജീവമാണ് അര്‍ജുന്‍ ആയങ്കി. തുടര്‍ച്ചയായി അര്‍ജുന്‍ ആയങ്കിയുടെ ഫെയ്സ്ബുക്കില്‍ പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. 

കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് അര്‍ജുന്‍ ആയങ്കി. കോതമംഗലം പുന്നേക്കാട്ടെ റിസോര്‍ട്ടില്‍ നിന്ന് അര്‍ജുനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത എസ്എച്ച്ഒയ്ക്കെതിരെയായിരുന്നു ഭീഷണി. ജില്ലാ പൊലീസ് മേധാവി കെ. സുദർശന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ’ ഭാഗമായി നടന്ന പരിശോധനയിലായിരുന്നു അര്‍ജുനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുക്കുന്നത്.

ENGLISH SUMMARY:

Arjun Ayanki has openly challenged the police from hiding after the Kerala High Court dismissed his anticipatory bail plea in a criminal intimidation case. The controversy stems from threats he made against the Kothamangalam SHO, who had previously taken him and his friends into custody during an Operation Steel Bird raid at a resort. Despite being an absconding fugitive, Ayanki remains active on social media and continues to publish provocative posts. Authorities are stepping up efforts to apprehend him as his open defiance draws widespread public attention.