കോഴിക്കോട്, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി . വയനാട് പുളിഞ്ഞാല്‍ ഗവ ഹൈസ്‌കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്‌കൂള്‍, കൈതകൊല്ലി ഗവ എൽ.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാംപുകൾ പ്രവര്‍ത്തിക്കുന്നത്. തിരുവല്ല , കോട്ടയം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കോട്ടയത്ത് പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകം. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞ നിലയിലാണ്. ശനിയാഴ്ചവരെ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .ഏഴുജില്ലകളിൽ യെലോ അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും മഴമുന്നറിയിപ്പില്ല. എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴതുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 26 പേര്‍ മരിച്ചു. നാലുപേരെ കാണാതായി.
Also Read: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; വേണം ജാഗ്രത
വെള്ളം ഇറങ്ങി തുടങ്ങിയതോടെ തിരുവല്ലയിലും അപ്പർ കുട്ടനാട്ടിലും ആശ്വാസം. എം.സി റോഡിലെയും തിരുവല്ല-മാവേലിക്കര, അമ്പലപ്പുഴ റോഡുകളിലും വെള്ളക്കെട്ട് ഒഴിവായി. അതേസമയം അപ്പർ കുട്ടനാട്ടിലെ പല ദുരിതാശ്വാസ ക്യാംപുകളിലേക്കും വെള്ളം കയറി. ഇന്ന് പകൽ മഴ ഒഴിഞ്ഞതും കിഴക്കൻ വെള്ളത്തിന്റെ വരവ് നിലച്ചതും ജല നിരപ്പ് താഴ്ത്തി. എം സി റോഡിൽ തിരുവല്ല തിരുമൂലപുരം ഭാഗത്തെയും തിരുവല്ല അമ്പലപ്പുഴ സംസ്ഥാന പാതയിലേയും വെള്ളക്കെട്ട് കുറഞ്ഞതോടെ ഗതാഗതം സുഗമമായി. അപ്പർകുട്ടനാട് മേഖലയിൽ വെള്ളം പൂർണമായി ഇറങ്ങണമെങ്കിൽ ഇനിയും ദിവസങ്ങൾ എടുക്കും. അപ്പർ കുട്ടനാട്ടിലെ പല ദുരിതാശ്വാസ ക്യാംപുകളിലും വെള്ളം കയറി.
വെള്ളം കയറി ഒറ്റപ്പെട്ട ക്യാംപുകളിൽ എംഎൽഎ യുടെ നേതൃത്വത്തിൽ അവശ്യ സാധനങ്ങളും എത്തിച്ചു നൽകി. തിരുവല്ലയിൽ മാത്രം 85 ൽ അധികം ദുരിതാശ്വാസ ക്യാംപgകളിലായി ആറായിരത്തിൽ അധികം പേരുണ്ട്.