ചോദ്യപേപ്പർ ചോർച്ച പ്രതിഷേധത്തെ തുടർന്ന് പോലീസ് നടപടി നേരിടുന്ന  യുവാക്കളുമായി വീണ്ടും മാധ്യമങ്ങൾക്ക് മുൻപിൽ എത്തി രാഹുൽ ഗാന്ധി. ഇന്ത്യയുടെ ഭാവിയെയും ഭരണഘടനയെയും സംരക്ഷിച്ച കുട്ടികൾക്കെതിരെ  പോലീസ് നടപടി തുടരുന്നത് അംഗീകരിക്കാനാകില്ല. അവർ രാജ്യത്തെ  മാധ്യമങ്ങൾക്ക് മുന്നിൽ നിൽക്കുന്നു. അവർ ഇവിടം വരെ എത്തി. ഈ വരവ് എളുപ്പമല്ല.  വലിയ ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് അവർ ഇവിടെ എത്തിയത്.

 

എല്ലാത്തിനെയും നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ഈ കുട്ടികളുടെ ധൈര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇല്ല. ഇരുവരും പാർലമെൻറിൽ നിന്നും മാറിനിൽക്കുന്നു. പെല്ലറ്റ് തോക്ക് ഉപയോഗിക്കാൻ നിർദ്ദേശം നൽകിയത് അമിത് ഷാ  ആയതിനാൽ അതിക്രമത്തിന്റെ ഉത്തരവാദിയും അദ്ദേഹമാണ്. ചോദ്യപേപ്പർ ചോർച്ചയ്ക്ക് തടയിടുകയും വിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റുകയുമാണ്   ലക്ഷ്യം എന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു 

 

Also Read: മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്; പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കിയതില്‍ പ്രത്യേകം പരാമര്‍ശമില്ല

ഈ വിദ്യാർത്ഥികൾ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ല. ഇവരെയോർത്ത് തനിക്ക് അഭിമാനം തോന്നുന്നു. നിങ്ങൾ ആരോടും മാപ്പ് പറയേണ്ട കാര്യമില്ല.  15 വയസ്സായ പെൺകുട്ടി മാപ്പ് പറയാൻ നിർബന്ധിതയായി. ഇന്ത്യയുടെ ഭാവിയെയും ഭരണഘടനയും വിദ്യാർത്ഥികൾ സംരക്ഷിച്ചു. വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ഗുണ്ടകളെ അയച്ചു മാപ്പുപറയാൻ ഭീഷണിപ്പെടുത്തുന്നു. വിദ്യാർത്ഥികളെ സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വം. ചോദ്യപേപ്പർ ചോർച്ച അവസാനിക്കണം. വിദ്യാർത്ഥികളെ സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. 

 

മഹാരാഷ്‌ട്രയിൽ പൊലീസ് ബസ് തടഞ്ഞ റിയ അഹിറും രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു. വിദ്യാർഥികൾക്ക് സംരക്ഷണം വേണം റിയ അഹിർ ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Rahul Gandhi stands with students protesting against the question paper leak, stating they are not guilty and he is proud of them. He criticizes the police action against these students, highlighting their courage in facing the media and the government's alleged cowardice.