• വ്യാപകമഴക്കെടുതിയില്‍ കരുതലോടെ കേരളം. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്. ശബരിമല വനമേഖലയിൽ അടക്കം പെരുമഴ പെയ്തു.

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരത്തും കൊല്ലത്തും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

വ്യാപകമഴക്കെടുതിയില്‍ കരുതലോടെ കേരളം. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്. ശബരിമല വനമേഖലയിൽ അടക്കം പെരുമഴ പെയ്തു. റാന്നിയിലും ആറന്‍മുളയിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തിരുവല്ല ടൗണിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി NDRFന്‍റെ കൂടുതല്‍ സംഘം തിരുവല്ലയിലെത്തും. 

ശബരിമലപാതയില്‍ അട്ടത്തോട്ടില്‍ മണ്ണിടിച്ചിലുണ്ടായി. കോട്ടയത്ത് കനത്ത മഴയില്‍ മീനച്ചില്‍, മണിമല ആറുകളില്‍ വെള്ളമുയര്‍ന്നു. വീടുകളും സ്ഥാപനങ്ങളും വെള്ളത്തിലായി.  പാലാ–ഈരാറ്റുപേട്ട റോഡിലും ഭരണങ്ങാനം പൈക റോഡിലും വെള്ളമുയര്‍ന്നു. തൊടുപുഴ മൂവാറ്റുപുഴയാറുകളുടെ തീരത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.  കട്ടപ്പന കുമളി സംസ്ഥാനപാതയിലും വണ്ണപ്പുറം ചേലച്ചുവട് പാതയിലും ഗതാഗതം ഭാഗികമാണ്. കുട്ടനാട്ടില്‍ മങ്കൊമ്പ്, പുളിങ്കുന്ന്, കൈനകരി, കാവാലം ഭാഗങ്ങളില്‍ വെള്ളം കയറി. മിന്നല്‍ പ്രളയമാണ് ഉണ്ടായതെന്നും ഇപ്പോള്‍ സാഹചര്യം നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു.  Also Read>> സ്ഥിതി നിയന്ത്രണവിധേയം; ആശങ്ക വേണ്ട; ഉണ്ടായത് മിന്നല്‍ പ്രളയമെന്ന് മുഖ്യമന്ത്രി...


കിഴക്കൻ മേഖലയിലെ മിന്നൽ പ്രളയ ഭീതി തൽക്കാലം ഒഴിഞ്ഞെങ്കിലും പത്തനംതിട്ട ജില്ല അതീവജാഗ്രതയില്‍. ശബരിമല വനമേഖലയിൽ അടക്കം പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ രാത്രി കനത്ത മഴ പെയ്തു. മൂഴിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി. ആശങ്ക വേണ്ടെന്നും കൊല്ലത്തുനിന്ന് കൂടുതൽ ബോട്ടുകൾ അടക്കം ക്രമീകരണങ്ങൾ ഉണ്ടെന്നും റാന്നി എംഎൽഎ പറഞ്ഞു.

കിഴക്കൻ മേഖലയിലെ മിന്നൽ പ്രളയ ഭീതി തൽക്കാലം ഒഴിഞ്ഞെങ്കിലും പത്തനംതിട്ട ജില്ല അതീവജാഗ്രതയില്‍. ശബരിമല വനമേഖലയിൽ അടക്കം പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ രാത്രി കനത്ത മഴ പെയ്തു. മൂഴിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി. ആശങ്ക വേണ്ടെന്നും കൊല്ലത്തുനിന്ന് കൂടുതൽ ബോട്ടുകൾ അടക്കം ക്രമീകരണങ്ങൾ ഉണ്ടെന്നും റാന്നി എംഎൽഎ പറഞ്ഞു.

ENGLISH SUMMARY:

The districts under Orange Alert are Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, and Kasaragod. Thiruvananthapuram and Kollam remain under a Yellow Alert. Kerala continues to remain on high alert following widespread rain-related damage. Pathanamthitta and Kottayam are among the worst-affected districts. Torrential rain lashed the Sabarimala forest region, while low-lying areas in Ranni and Aranmula were inundated. Floodwaters also entered several parts of Thiruvalla town. Additional NDRF teams are expected to reach Thiruvalla to strengthen rescue and relief operations.