vegetable-price-hike

TOPICS COVERED

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറികള്‍ക്ക് തീവില. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 കടന്ന് കുതിക്കുകയാണ്. ഇതോടെ ഓണ ബജറ്റിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായി.

രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 35 രൂപ ഉണ്ടായിരുന്ന ക്യാരറ്റിന്‍റെ വില ഇപ്പോള്‍ 70 മുതല്‍ 80 രൂപ വരെ എത്തി. 70 മുതല്‍ 100 വരെ ഉണ്ടായിരുന്ന ഇഞ്ചി വില 200 കടന്നു. വെളുത്തുള്ളിയുടെ ചില്ലറവില 200 രൂപയ്ക്ക് മുകളിലാണ്. ചെറിയ ഉള്ളിക്ക് 90 മുതല്‍ 110 രൂപ വരെയും ബീറ്റ്റൂട്ടിന് 65 മുതല്‍ 80 രൂപ വരെയും എത്തി. ബീന്‍സ്, അമര, മുരിങ്ങ എന്നിവയും 80 രൂപയ്ക്ക് മുകളിലാണ്. 

വിലക്കയറ്റത്തിന് പിന്നില്‍ പല കാരണങ്ങളാണ് കച്ചവടക്കാര്‍ നിരത്തുന്നത്. അതേസമയം തക്കാളി വിലയില്‍ അല്‍പ്പം കുറവാണ് ഉണ്ടായത്. 60 രൂപയില്‍ നിന്ന് 25 രൂപയിലേക്ക് തക്കാളി വില താഴ്ന്നിട്ടുണ്ട്. ഓണം അടുത്തു വരുന്നതിനാല്‍ വില വീണ്ടും ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാര്‍ പറയുന്നു.

ENGLISH SUMMARY:

Onam vegetable prices are soaring in Kerala, with ginger and garlic exceeding 200 rupees per kilogram. This sharp increase in essential commodity costs is significantly impacting household Onam budgets.