urul

പത്തനംതിട്ട ചിറ്റാറിൽ രണ്ടിടത്തും കൊക്കാത്തോട്ടിൽ ഒരിടത്തും ഉരുൾ പൊട്ടി . അൽഭുതകരമായാണ് താമസക്കാർ രക്ഷപെട്ടത്. വൻതോതിൽ കൃഷി നശിച്ചു. വാഹനങ്ങളും മണ്ണിനടിയിലായി. 

ചിറ്റാർ വലിയകുളങ്ങര വാലിയിൽ രണ്ടര ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു . രണ്ട് വീടുകൾക്ക് ഇടയിലൂടെയാണ് ഉരുൾപൊട്ടി ഒഴുകിവന്നത്. അത്ഭുതകരമായിരുന്നു രക്ഷപ്പെടൽ. കൊക്കത്തോട് നെല്ലിക്ക പാറയിൽ ഒരു മല ഒന്നാകെ ഇടിഞ്ഞു വന്നു. ഒരു വീട് തകർന്നു. ഒരു ജീപ്പും ബൈക്കും മണ്ണിനടിയിലായി. കൂട് ഒലിച്ചു പോയെങ്കിലും പട്ടി രക്ഷപ്പെട്ടു. ഒരു വീട്ടിൽ കല്ലും മണ്ണും നിറഞ്ഞു. അഞ്ചു വീട്ടുകാരാണ് ഇവിടെ രക്ഷപ്പെട്ടത്. അതിതീവ്ര മഴയുടെ സാഹചര്യത്തിൽ.മുൻകരുതൽ എടുത്തിട്ടുണ്ടെന്ന് എം എൽ എ പറഞ്ഞു. പെരുനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ സമീപത്തെ മലയിൽ നിന്ന് മൂളൽ ശബ്ദം കേട്ടതോടെ ആൾക്കാരെ മാറ്റിപ്പാർപ്പിച്ചു.

ENGLISH SUMMARY:

Chittar and Kokkathode witnessed devastating landslides due to extreme rainfall, with residents miraculously escaping unharmed. Significant agricultural damage and submerged vehicles were reported