kerala-rain-01-2
  • മധ്യകേരളത്തില്‍ ഈരാറ്റുപേട്ട, പാലാ, റാന്നി ടൗണുകളും വടക്കന്‍ കേരളത്തില്‍ കൊമ്മേരി, ഈങ്ങാപ്പുഴ പ്രദേശങ്ങളും അടക്കം വിവിധയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

സംസ്ഥാനത്ത് കനത്തമഴയും ഉരുള്‍പൊട്ടലും വെള്ളക്കെട്ടും മഴക്കെടുതിയും. മലപ്പുറം വണ്ടൂരില്‍ മൂന്നുവയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. കണ്ടമംഗലം മുനീറിന്‍റെ മകന്‍ അബ്ദുള്‍ മുഹൈനാണ് മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ കാല്‍വഴുതി തോട്ടില്‍ വീഴുകയായിരുന്നു. കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടില്‍ വീണ്  പതിനൊന്നുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്‍റെ മകന്‍ മിലന്‍ കെ.ഷിജുവാണ് മരിച്ചത്. വീടിനു സമീപം വാട്ടര്‍ ടാങ്ക് സ്ഥാപിക്കാനായി എടുത്ത കുഴിയില്‍ വീണാണ് അപകടം. മഴക്കെടുതിയില്‍ ഇന്ന് മരിച്ചവരുെട എണ്ണം ഏഴായി.

 

ആലുവ പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു കഴിഞ്ഞ ആറുമണിക്കൂറിനുള്ളിൽ നാലടിയോളം ആണ് പെരിയാറിൽ ജലനിരപ്പ്  ശിവരാത്രി മണപ്പുറം പൂർണമായി വെള്ളത്തിനടിയിലായി. ശക്തമായ മഴവെള്ളപ്പാച്ചിലിനെ തുടർന്ന് പുഴയിലെ ചെളിയുടെ അംശവും  വർധിച്ചിട്ടുണ്ട് . വെള്ളത്തിൻ്റെ കലക്ക് കൂടുതൽ ഉയർന്നാൽ ആലുവ ജലശുദ്ധീകരണശാലയിൽ നിന്നുള്ള പമ്പിങ്ങിന്റെ അളവ് കുറയ്ക്കും

 

മധ്യകേരളത്തില്‍ ഈരാറ്റുപേട്ട, പാലാ, റാന്നി ടൗണുകളും വടക്കന്‍ കേരളത്തില്‍ കൊമ്മേരി, ഈങ്ങാപ്പുഴ പ്രദേശങ്ങളും അടക്കം വിവിധയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മധ്യകേരളത്തിലെ മലയോര മേഖലയിലും മലപ്പുറത്തും ആണ് ആളപായമുണ്ടായത്. ആലുവ പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു കഴിഞ്ഞ ആറുമണിക്കൂറിനുള്ളിൽ നാലടിയോളം ആണ് പെരിയാറിൽ ജലനിരപ്പ്  ശിവരാത്രി മണപ്പുറം പൂർണമായി വെള്ളത്തിനടിയിലായി. ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടി മഷിക്കല്ലേല്‍ സുമതി മരിച്ചു. 

 

വീട് പൂര്‍ണമായും മണ്ണിനടിയിലായി. പൂ‌ഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടലില്‍ വീട് തകര്‍‌ന്ന് അമ്മയും മകനും മരിച്ചു. മണപ്പാട്ട് ജോണിയുടെ മകന്‍ ജോസഫിനും ഭാര്യ റജീനയുമാണ് മരിച്ചത്. ഇടുക്കി വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ മരിച്ചു.  മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാലു വയസുകാരന് ദാരുണന്ത്യം. കൊണ്ടോട്ടി മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെ മകൻ ആദം ഐമൻ ആണ് മരിച്ചത്.  Also Read: പെയ്തത് അതിതീവ്ര മഴയെന്ന് കലക്ടര്‍; റാന്നി ടൗൺ മുങ്ങി


സംസ്ഥാനത്ത് പെയ്തത് അതിതീവ്ര മഴ. എല്ലാ ജില്ലകളിലും മഴ മുന്നറിപ്പ് നിലനില്‍ക്കുകയാണ്.  ഒന്‍പതു ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ചു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍, കാസര്‍കോട് ജിലല്കളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ടുള്ള ജിലല്കളില്‍ അതി തീവ്രമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മന്ത്രിമാര്‍ ജില്ലയില്‍ ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. റവന്യുമന്ത്രി എ.പി.അനിൽകുമാറിനാണ് സംസ്ഥാനതല ചുമതല.

 

മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും ഇടയുള്ളതിനാല്‍ അതീവ ജാഗ്രതപാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഒാറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ അതി ശക്തമായ മഴലഭിക്കും. അഞ്ചു നദികളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പ, അച്ചന്‍കോവില്‍, മണിമല , മീനച്ചല്‍, മൂവാറ്റുപുഴ എന്നീ നദികളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. ഈ നദികളുടെ സമീപം പോകുകയോ ഇറങ്ങുകയോ ചെയ്യരുതെന്ന മുന്നറിയിപ്പും നിലവിലുണ്ട്.‌‌

ENGLISH SUMMARY:

Kerala is witnessing widespread devastation due to extremely heavy rainfall, landslides, flooding, and waterlogging. A three-year-old boy died after falling into a stream at Vandoor in Malappuram. The deceased was Abdul Muhain, son of Muneer from Kandamangalam. The child reportedly slipped and fell into the stream while playing. In Vakathanam, Kottayam, an 11-year-old boy, Milan K. Shiju, son of Shiju of Kattampackal, drowned after falling into a water-filled pit dug near his house for installing a water tank. The number of rain-related deaths in the state has now risen to seven.