malappuram-rain-rescue

മലപ്പുറം ജില്ലയില്‍ വ്യാപകമഴയും മണ്ണിടിച്ചിലും. കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം. കൊണ്ടോട്ടി മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെ മകൻ ആദം ഐമൻ ആണ് മരിച്ചത്. തോട്ടിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിരുന്നു. മുതുവല്ലൂർ സ്കൂളിൽ എൽകെജി വിദ്യാർഥിയാണ്. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ALSO: കോട്ടയം പയ്യാനിത്തോട്ടത്ത് ഉരുള്‍പ്പൊട്ടല്‍; അമ്മയും മകനും മരിച്ചു; വീട് പൂര്‍ണമായും തകര്‍ന്നു ...

മലപ്പുറം– കോട്ടക്കല്‍ റോഡിലെ വടക്കേമണ്ണയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു. ഗതാഗതം തടസ്സപ്പെട്ടു. കൈനോട് മണ്ണിടിച്ചിലില്‍ കുടുങ്ങിയ വീട്ടമ്മയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. നിലമ്പൂർ പന്തീരായിരം വനമേഖലയിലും കനത്ത മഴ. വനത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടായോ എന്ന് സംശയമുണ്ട്. കുറവൻ പുഴയിൽ മലവെള്ളപാച്ചിലാണ്. ഇന്നലെ രാത്രി മുതൽ പന്തീരായിരം വനമേഖലയിലും തോട്ടപ്പള്ളി ഭാഗത്തും കനത്ത മഴയാണ്. ALSO READ: പൂച്ച കരഞ്ഞുണര്‍ത്തി, രക്ഷപ്പെട്ട് കുടുംബം; 2018നു ശേഷം ഇത്രയും വെള്ളം ഇതാദ്യം ...

പൊന്നാനിയിൽ  കടലാക്രമണത്തില്‍ മൂന്ന് വീടുകൾ തകർന്നു. പൊന്നാനി ഹിളർ പള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗത്താണ് രൂക്ഷമായ കലാക്രമണം തുടരുന്നത്. ശക്തമായ തിരമാലകളും, കാറ്റും അനുഭവപ്പെട്ടതിനാൽ ബോട്ടുകൾ എല്ലാം കൂട്ടത്തോടെ കരയിലേക്ക് തന്നെ തിരിച്ചു വന്നു. ALSO READ: കനത്തമഴ, ഉരുള്‍പൊട്ടല്‍; മരണം അഞ്ചായി; വന്‍നാശനഷ്ടം ...

അതേസമയം, സംസ്ഥാനത്ത് കനത്തമഴയും ഉരുള്‍പൊട്ടലിലും ഇതോടെ മരണം അഞ്ചായി. മലപ്പുറത്തെ നാലുവയസുകാരനെ കൂടാതെ, ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടി മഷിക്കല്ലേല്‍ സുമതി മരിച്ചു. വീട് പൂര്‍ണമായും മണ്ണിനടിയിലായി. പൂ‌ഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടലില്‍ വീട് തകര്‍‌ന്ന് യുവാവ് മരിച്ചു. മണപ്പാട്ട് ജോണിയുടെ മകന്‍ ജോസഫിനും ജോണിയുടെ ഭാര്യ റജീനയും മരിച്ചു. ഇടുക്കി വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരന്‍ നായരാണ് മരിച്ചത്.

ENGLISH SUMMARY:

Severe downpours and devastating landslides continue to wreak havoc across Kerala, raising the state's death toll to five. In Malappuram, a four-year-old boy tragically lost his life after falling into a swollen stream in Kondotty. Additionally, severe sea erosion in Ponnani has destroyed three houses, while suspected landslides in the Nilambur forest area have triggered flash floods in the Kuravan river. Emergency operations are ongoing across multiple districts as authorities manage blocked roadways, coastal threats, and rising water levels.