മധ്യകേരളത്തില്‍ മലയോരമേഖലയില്‍ കനത്തമഴയും ഉരുള്‍പൊട്ടലും. കോട്ടയത്ത് മാത്രം മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം വണ്ടൻ പ്ലാവിലാണ് ഏറ്റവും ശക്തമായ ഉരുൾപൊട്ടലുണ്ടായത്. ഒരാൾ മരിച്ചു. ഒരാൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മണക്കാട്ട് ജോണിയുടെ മകന്‍ ജോസഫിൻ ജോണിയാണ് (24) മരിച്ചത്. ജോണിയുടെ ഭാര്യയ്ക്കായി തിരച്ചില്‍ തുടരുന്നു.. ALSO READ: ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; ഒരു മരണം; മലയോര മേഖലയില്‍ കനത്തമഴ ...
പൂഞ്ഞാർ പെരിങ്ങുളത്ത് ഉരുൾപൊട്ടലിൽ പെരിങ്ങുളത്ത് പഞ്ചായത്ത് മെമ്പർ ബിൻസി മാർട്ടിന്‍റെ വീടിന് സമീപം മലവെള്ള പാച്ചിൽ ഉണ്ടായി. മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് മണ്ണും ചെളിയും കടന്ന് എത്താൻ പറ്റിയത്. കാലിന് പരുക്കേറ്റ മാർട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ALSO READ: മഴ ശക്തം, എട്ട് ജില്ലകളില്‍ അവധി; പലയിടത്തും അവധി പ്രഖ്യാപിച്ചത് പുലര്‍ച്ചയോടെ ...
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി ചട്ടമ്പിയിൽ ഉരുൾപൊട്ടലിന് സമാനമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി. റോഡിലാകെ ചെളിയും പാറക്കല്ലുകളും നിറഞ്ഞ നിലയിലാണ്. അടിവാരം കുടമുരുട്ടിയിലും വെള്ളപ്പാച്ചിൽ ഉണ്ടായി. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിലും ഉരുൾപൊട്ടലുണ്ടായി. വ്യാപക നാശനഷ്ടം. ALSO READ: 'കലക്ടറേ, നിങ്ങള്‍ ഉറങ്ങിക്കോ'! അവധി പ്രഖ്യാപിക്കാന്‍ 'വൈകി';ഫെയ്സ്ബുക്ക് പേജുകളില്‍ വ്യാപക രോഷം ...
അതേസമയം, ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടി മഷിക്കല്ലേല്‍ സുമതി മരിച്ചു. വീട് പൂര്‍ണമായും മണ്ണിനടിയിലായി. തൊടുപുഴ ആലക്കോട് രണ്ട് വീടുകള്‍ തകര്‍ന്നു. ഇടുക്കി പൊലീസ് സ്റ്റേഷനുമുകളിലേക്കും പൊലീസ് ജീപ്പിന് മുകളിലേക്കും മണ്ണുവീണു. വാഗമണ്ണില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. തീക്കോയി പഞ്ചായത്തിലെ 30 ഏക്കറില്‍ ഉരുള്‍പൊട്ടലില്‍ നാലുവീടുകള്‍ തകര്‍ന്നു.
ഇന്ന് എട്ടുജില്ലകളിൽ റെഡ് അലർട്ടും മുന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വരും മണിക്കൂറുകളിലും മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും അതിശക്തമായ മഴക്കും തീവ്ര മഴക്കും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകും. മലയോരമേഖലകളിലേക്കും കടൽ തീരത്തേക്കുമുള്ള യാത്രകൾ ഒഴിവാക്കണം.