സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് ജില്ലയുടെ ചുമതലയുള്ള ഉന്നത വിദ്യാഭാസ മന്ത്രി റോജി എം. ജോൺ. പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്ക സാധ്യതയും നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ യാതൊരു കാരണവശാലും ജാഗ്രത കുറയ്ക്കരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

​മഴക്കെടുതികൾ നേരിടുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി റോജി.എം.ജോൺവ്യക്തമാക്കി.

മോശം കാലാവസ്ഥ മുൻനിർത്തി അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം. ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോജി. എം.ജോൺ അഭ്യർത്ഥിച്ചു.

ENGLISH SUMMARY:

Ernakulam rain and flood preparedness in Kerala are under full control, according to Higher Education Minister Roji M. John. The district administration has made all necessary arrangements to face the monsoon's impact and urges the public to remain vigilant and follow official directives.