admiral-krishna-swaminathan

TOPICS COVERED

നാവികസേന മേധാവി അഡ്‌മിറൽ കൃഷ്‌ണ സ്വാമിനാഥൻ കൊച്ചിയിൽ. ദക്ഷിണനാവിക കമാൻഡിന് കീഴിലെ വിവിധ പരിശീലന സ്ഥാപനങ്ങളുടെ പ്രവർത്തനം അഡ്മിറൽ കൃഷ്‌ണ സ്വാമിനാഥൻ വിലയിരുത്തി. മേയ് 31 ന് ചുമതലയേറ്റ ശേഷം ആദ്യമായാണ് കൊച്ചി നാവിക ആസ്ഥാനത്ത് എത്തുന്നത്.

ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ സമീർ സക്സേനയോട് കമാൻഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആരാഞ്ഞു. ഓഫീസർമാരെയും നാവികരെയും അഭിസംബോധന ചെയ്തു. ത്രിദിന സന്ദർശനം പൂർത്തിയാക്കി ശനിയാഴ്ച്ച അഡ്മിറൽ ഡൽഹിയിലേയ്ക്ക് മടങ്ങും.

ENGLISH SUMMARY:

Chief of the Naval Staff Admiral Krishna Swaminathan has arrived in Kochi to review the functioning of various training establishments under the Southern Naval Command. This marks his maiden visit to the naval headquarters since assuming charge on May 31. During his three-day trip, he interacted with Southern Naval Command Chief Vice Admiral Sameer Saxena regarding operational activities and addressed officers and sailors. The Admiral is scheduled to conclude his official visit and return to Delhi on Saturday.